Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിരോവസ്ത്ര വിലക്ക്:...

ശിരോവസ്ത്ര വിലക്ക്: കോടതി വിധി നിരാശജനകമെന്ന് സംഘടനകൾ

text_fields
bookmark_border
ശിരോവസ്ത്ര വിലക്ക്: കോടതി വിധി നിരാശജനകമെന്ന് സംഘടനകൾ
cancel

ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍

കോ​ഴി​ക്കോ​ട്: ഹി​ജാ​ബു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ക​ര്‍ണാ​ട​ക ഹൈ​കോ​ട​തി വി​ധി ഖേ​ദ​ക​ര​മാ​ണ്. ഇ​സ്‍ലാ​മി​ക വി​ശ്വാ​സ പ്ര​മാ​ണ​ങ്ങ​ളു​ടെ താ​ല്‍പ​ര്യ​ങ്ങ​ള്‍ക്കു​വി​രു​ദ്ധ​മാ​ണ് വി​ധി. അ​തോ​ടൊ​പ്പം ഭ​ര​ണ​ഘ​ട​ന ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന മ​ത​വി​ശ്വാ​സ സ്വാ​ത​ന്ത്ര്യ​ത്തി​നു​ള്ള അ​വ​കാ​ശം ഹ​നി​ക്കു​ന്ന​താ​ണ് വി​ധി​.

കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ

കോ​ഴി​ക്കോ​ട്: വി​ധി ഏ​റെ വേ​ദ​ന​ജ​ന​ക​വും നി​ർ​ഭാ​ഗ്യ​ക​ര​വു​മാ​ണ്. മു​സ്‍ലിം മ​ത​വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളെ​യും പൗ​ര​ൻ എ​ന്ന നി​ല​യി​ലു​ള്ള ഒ​രു വി​ശ്വാ​സി​യു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​യും ഹ​നി​ക്കു​ന്ന​തു​മാ​ണ് വി​ധി. ഇ​സ്‍ലാ​മി​ൽ ഹി​ജാ​ബ് അ​നി​വാ​ര്യ​മ​ല്ല എ​ന്ന കോ​ട​തി പ​രാ​മ​ർ​ശം പ്ര​മാ​ണ​വി​രു​ദ്ധ​മാ​ണ്. ഹി​ജാ​ബ് നി​ർ​ബ​ന്ധ​മാ​ണ് എ​ന്ന​തി​ൽ മു​സ്‍ലിം ലോ​ക​ത്ത് ഇ​ന്നോ​ളം ഒ​രു എ​തി​ര​ഭി​പ്രാ​യ​വും ത​ർ​ക്ക​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

ജമാഅത്തെ ഇസ്‌ലാമി

കോ​ഴി​ക്കോ​ട്: വിധി ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെയാണ് ചോദ്യംചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഹിജാബ് ഇസ്‌ലാമിലെ അനിവാര്യമായ ആചാരമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ശരിവെക്കുന്നതിലൂടെ മൗലികാവകാശത്തെയും വിശ്വാസ സ്വാതന്ത്ര്യത്തെയുമാണ് കോടതി റദ്ദാക്കിയത്. പൗരന്റെ അവകാശത്തിനുമേല്‍ ഭരണകൂടം കൈവെക്കുമ്പോള്‍ പൗരന്റെ സംരക്ഷണം ഉറപ്പാക്കേണ്ടവരാണ് കോടതികള്‍. ഇത്തരം വിധികള്‍ നീതിവ്യവസ്ഥക്ക് മേലുള്ള ജനവിശ്വാസം അസ്ഥിരപ്പെടുത്തുമെന്നും രാജ്യത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കും.

ഇ.പി. ജയരാജന്‍

ക​ണ്ണൂ​ര്‍: ഹി​ജാ​ബ് വി​വാ​ദം ആ​ര്‍.​എ​സ്.​എ​സി​ന്റെ അ​ജ​ണ്ട​യാ​ണെ​ന്ന് സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍. ക​ര്‍ണാ​ട​ക ഹൈ​കോ​ട​തി വി​ധി​യി​ല്‍ കേ​ന്ദ്ര ഭ​ര​ണ​ത്തി​ന്റെ സ്വാ​ധീ​ന​മു​ണ്ട്. ക​ര്‍ണാ​ട​ക​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​നി​ക​ള്‍ വി​ദ്യാ​ഭ്യാ​സം ഒ​ഴി​വാ​ക്കി വീ​ട്ടി​ലി​രി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.

യൂത്ത് ലീഗ്

കോ​ഴി​ക്കോ​ട്: വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ലെ കേ​സി​ൽ ക​ക്ഷി ചേ​രു​മെ​ന്ന് മു​സ്‍ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​കെ. ഫൈ​സ​ൽ ബാ​ബു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പൗ​രാ​വ​കാ​ശം സം​ര​ക്ഷി​ക്കേ​ണ്ട കോ​ട​തി, മ​ത​വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് ഇ​ന്ത്യ പോ​ലൊ​രി​ട​ത്ത് ആ​ശാ​സ്യ​മ​ല്ല.

ഐ.എൻ.എൽ

കോ​ഴി​ക്കോ​ട്​: വി​ധി ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണെ​ന്ന്​ ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന അ​ഡ്​​ഹോ​ക്​ ക​മ്മി​റ്റി. ഒ​രാ​ചാ​ര​മോ അ​നു​ഷ്ഠാ​​ന​മോ മ​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണോ അ​ല്ലേ എ​ന്ന്​ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ കോ​ട​തി​ക​ൾ​ക്ക്​ പ​രി​മി​തി​ക​ളു​ണ്ടെ​ന്ന്​ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

വിസ്ഡം യൂത്ത്

മ​ല​പ്പു​റം: വി​ധി വ​സ്ത്ര​സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ജു​ഡീ​ഷ്യ​റി​യെ പ​രി​ഹാ​സ്യ​മാ​ക്കു​ന്ന​തു​മാ​ണെ​ന്ന് വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ അ​ൽ​പാ​ൽ​പ​മാ​യി എ​ടു​ത്തു​ക​ള​യാ​നു​ള്ള അ​ധി​കാ​രി​ക​ളു​ടെ ധാ​ർ​ഷ്ട്യ​ത്തി​ന് ഒ​ത്താ​ശ ചെ​യ്തു​ള്ള​താ​ണ്​ വി​ധി.

മെക്ക

കൊ​ച്ചി: വി​ധി ഭ​ര​ണ​ഘ​ട​ന താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​വും മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് മെ​ക്ക സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ലി.

പി.​ഡി.​പി

കൊ​ച്ചി: വി​ധി മ​ത​വി​ശ്വാ​സ​ത്തെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന​തും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ലം​ഘ​ന​വു​മാ​ണെ​ന്ന് പി.​ഡി.​പി കേ​ന്ദ്ര​ക​മ്മി​റ്റി. വി​ദ്വേ​ഷ​പ്ര​ചാ​ര​ക​ര്‍ക്ക് കോ​ട​തി വി​ധി​ക​ളു​ടെ പി​ന്‍ബ​ലം കൂ​ടി​യു​ണ്ടാ​കു​ന്ന​ത് മ​തേ​ത​ര​ത്വ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വെ​ല്ലു​വി​ളി​യാ​ണെ​ന്ന് സം​സ്ഥാ​ന വൈ​സ്ചെ​യ​ര്‍മാ​ന്‍ അ​ഡ്വ. മു​ട്ടം നാ​സ​ര്‍ പ​റ​ഞ്ഞു.

എം.എസ്.എഫ്

കോ​ഴി​ക്കോ​ട്: വി​ധി വ്യ​ക്തി​യു​ടെ ആ​ത്മ​ബോ​ധ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തും വി​വേ​ച​ന​പ​ര​വും ക​ന​ത്ത അ​പ​മാ​ന​ക​ര​വു​മാ​ണെ​ന്ന് എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് ടി.​പി. അ​ഷ​റ​ഫ​ലി. ഇ​സ്‌​ലാ​മി​ന്റെ അ​നി​വാ​ര്യ​മാ​യ മ​ത​പ​ര​മാ​യ ആ​ചാ​ര​മാ​യ ഹി​ജാ​ബ്, ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​വു​​മാ​ണ്.

എ.​പി. അ​ബ്ദു​ൽ വ​ഹാ​ബ്

കോ​ഴി​ക്കോ​ട്: മ​തം പൗ​ര​ന്റെ വ്യ​ക്തി​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നി​രി​ക്കെ മ​താ​ചാ​ര​ത്തി​ലും അ​നു​ഷ്ഠാ​ന​ത്തി​ലും ഭ​ര​ണ​കൂ​ട​മോ കോ​ട​തി​യോ ഇ​ട​പെ​ടു​ന്ന​ത് വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​​ന്റെ നി​ഷേ​ധ​മാ​കു​ം. വി​ദ്വേ​ഷ​വും വി​ഭാ​ഗീ​യ​ത​യും വെ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​ർ​ക്ക് ഇ​ത്ത​രം വി​ധി​പ്ര​സ്താ​വ​ന​ക​ൾ ആ​യു​ധ​മാ​കാ​തി​രി​ക്കാ​ൻ ജു​ഡീ​ഷ്യ​റി ജാ​ഗ്ര​ത കാ​ണി​ക്കണം.

പോപുലർ ഫ്രണ്ട്

കോ​ഴി​ക്കോ​ട്‌: വിധി ഭ​ര​ണ​ഘ​ട​ന ത​ത്ത്വ​ങ്ങ​ള്‍ക്ക് എ​തി​രാ​ണെ​ന്ന് പോ​പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൽ സ​ത്താ​ർ. ഇ​ഷ്ട​മു​ള്ള മ​ത​വി​ശ്വാ​സം തി​ര​ഞ്ഞെ​ടു​ക്കാ​നും അ​ത​നു​സ​രി​ച്ച് ജീ​വി​ക്കാ​നും സ്വാ​ത​ന്ത്ര്യം ന​ൽ​കു​ക​യും അ​തി​നെ ബ​ഹു​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​ക ത​ത്ത്വ​ങ്ങ​ളെ നി​ഷേ​ധി​ക്കു​ക​യാ​ണ് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ചെ​യ്ത​ത്.

വെൽഫെയർ പാർട്ടി

തി​രു​വ​ന​ന്ത​പു​രം: വി​ധി പൗ​രാ​വ​കാ​ശം റ​ദ്ദാക്കുന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. ഭ​ര​ണ​ഘ​ട​ന​ദ​ത്ത​മാ​യ അ​വ​കാ​ശം മു​സ്‌​ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മാ​ത്രം വി​ല​ക്കു​ന്ന​ത് പ്ര​ക​ട​മാ​യ ആ​ർ.​എ​സ്.​എ​സ്​ പ​ദ്ധ​തി​യാ​ണ്. ഇ​ത്ത​രം ഉ​ത്ത​ര​വു​ക​ൾ​ക്ക് നി​യ​മ​സാ​ധു​ത ന​ൽ​കു​ന്ന​തി​ലൂ​ടെ ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കു​ക​യാ​ണ്. നീ​തി​നി​ഷേ​ധം ആ​വ​ർ​ത്തി​ച്ചു​റ​പ്പി​ക്കു​ക​യാ​ണ് ഇ​ത്ത​രം വി​ധി​ക​ൾ.

ജമാഅത്തെ ഇസ്‌ലാമി വനിതവിഭാഗം കേരള

കോ​ഴി​ക്കോ​ട്: ​വി​ധി ആ​ശ​ങ്ക​ജ​ന​ക​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി വ​നി​ത വി​ഭാ​ഗം സം​സ്ഥാ​ന സ​മി​തി. ഹി​ജാ​ബ് നി​രോ​ധ​നം ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​വും മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണ്. മു​സ്‌​ലിം സ​മു​ദാ​യ​ത്തെ വി​ശ്വാ​സ​പ​ര​മാ​യി പി​റ​കോ​ട്ട​ടി​ക്കു​ക​യും വം​ശീ​യ​മാ​യ എ​ല്ലാ അ​ട​യാ​ള​ങ്ങ​ളെ​യും ഉ​ന്മൂ​ല​നം ചെ​യ്യു​ക എ​ന്ന​തും ഫാ​ഷി​സ​ത്തി​ന്റെ അ​ജ​ണ്ട​യാ​ണ്.

ജംഇയ്യതുൽ ഉലമ

കൊ​ല്ലം: ഹി​ജാ​ബ് മ​ത​ത്തി​ന്‍റെ ഭാ​ഗ​വും നി​ർ​ബ​ന്ധ ബാ​ധ്യ​ത​യു​മാ​ണെ​ന്നും മ​ത​നി​യ​മ​ങ്ങ​ൾ വ്യാ​ഖ്യാ​നി​ക്കാ​ൻ മ​ത​പ​ണ്ഡി​ത​ർ​ക്കാ​ണ് യോ​ഗ്യ​ത​യെ​ന്നും സ​ർ​ക്കാ​റും കോ​ട​തി​യും മ​ത​നി​യ​മ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജി​ല്ല സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അഡ്വ.കെ.പി. മുഹമ്മദ്

ക​രു​നാ​ഗ​പ്പ​ള്ളി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ത്തെ​യും ശി​രോ​വ​സ്ത്രം സം​ബ​ന്ധി​ച്ച് ഖു​ർ​ആ​ന്‍റെ അ​ധ്യാ​പ​ന​ങ്ങ​ളെ മ​റ​ച്ചു​വെ​ച്ചു​ള്ള​താ​ണ് ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ വ​ന്ന കോ​ട​തി വി​ധി​.

ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന വ്യ​ക്തി​യു​ടെ സ്വാ​ത​ന്ത്ര്യം പോ​ലും ഹ​നി​ക്കു​ക​യാ​ണ്. കോ​ട​തി​യാ​യാ​ലും സ​ർ​ക്കാ​റാ​യാ​ലും ഇ​ത് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​വു​മാ​ണ്.

വിമൻ ജസ്റ്റിസ്

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി​വി​ധി ദൗ​ർ​ഭാ​ഗ്യ​ക​ര​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ജ​ബീ​ന ഇ​ർ​ഷാ​ദ്. ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ പാ​ര​മ്പ​ര്യ​മു​ള്ള ഇ​ന്ത്യ​യി​ൽ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പാ​ക്കു​ന്ന മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ മു​സ്‌​ലിം സ്ത്രീ​ക്ക് റ​ദ്ദു​ചെ​യ്യു​ന്ന അ​പ​ര​വ​ത്​​ക​ര​ണം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്. ആ​ർ.​എ​സ്.​എ​സി​ന്‍റെ വം​ശീ​യ​രാ​ഷ്ട്രീ​യം ഭ​ര​ണ​ഘ​ട​ന​യെ​യും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളെ​യും അ​ട്ടി​മ​റി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijab banHijab Row
News Summary - organisations and leaders against hijab ban
Next Story