Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവയവ കടത്ത്: ഡി.ടി.പി...

അവയവ കടത്ത്: ഡി.ടി.പി സെന്ററുകളും സ്‌റ്റുഡിയോയും കേന്ദ്രീകരിച്ച് പൊലീസ് അ​ന്വേഷണം

text_fields
bookmark_border
അവയവ കടത്ത്: ഡി.ടി.പി സെന്ററുകളും സ്‌റ്റുഡിയോയും കേന്ദ്രീകരിച്ച് പൊലീസ് അ​ന്വേഷണം
cancel

കി​ഴ​ക്ക​മ്പ​ലം (എ​റ​ണാ​കു​ളം): അ​വ​യ​വ​ക്ക​ച്ച​വ​ട റാ​ക്ക​റ്റി​ലെ മു​ഖ്യ​ക​ണ്ണി ന​ജീ​ബ് ക​ല്ല​ട്ര പി​ടി​യി​ലാ​യ​തോ​ടെ വി​വി​ധ ഡി.​ടി.​പി സെ​ന്റ​റു​ക​ളും സ്‌​റ്റു​ഡി​യോ​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം. ന​ജീ​ബ് വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മി​ക്കാ​ൻ പ​ല ഡി.​ടി.​പി സെ​ന്റ​റു​ക​ളെ​യും സ്‌​റ്റു​ഡി​യോ​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്നാ​ണി​ത്. അ​തേ​സ​മ​യം, പ​ല​രും ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ രേ​ഖ​ക​ൾ നി​ർ​മി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന ന​ജീ​ബി​ന് ക​മ്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഡി.​ടി.​പി സെ​ന്റ​റു​ക​ളെ​യും സ്‌​റ്റു​ഡി​യോ​ക​ളെ​യും ആ​​ശ്ര​യി​ച്ചാ​ണ് വ്യാ​ജ​രേ​ഖ​ക​ൾ നി​ർ​മി​ച്ച​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ന്ന വ്യാ​ജ്യേ​ന സെ​ന്റ​റു​ക​ളെ സ​മീ​പി​ക്കു​ക​യും വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​വ​രെ ത​ട്ടി​പ്പു സം​ഘ​ത്തി​ന്റെ ഭാ​ഗ​മാ​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ന്നു വ​ർ​ഷ​മാ​യി പ​ള്ളി​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ത്തി​ച്ച ന​ജീ​ബ്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വി​വി​ധ സെ​ന്റ​റു​ക​ളെ സ​മീ​പി​ച്ച​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. 2017ൽ ​മം​ഗ​ലാ​പു​ര​ത്ത് ന​ട​ന്ന കൊ​ല​പാ​ത​ക​മ​ട​ക്കം 12 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇയാൾ. ന​ജീ​ബി​ന്റെ ഭാ​ര്യ റ​ഷീ​ദ​യ​ട​ക്കം ഒ​മ്പ​ത്​ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട് .

ആ​ലു​വ റൂ​റ​ൽ എ​സ്.​പി​യു​ടെ​യും കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു സം​ഘ​ങ്ങ​ളാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ ന​ൽ​കു​ന്ന സൂ​ച​ന. ന​ജീ​ബി​ന്റെ താ​മ​സ സ്ഥ​ല​ത്തു​നി​ന്ന് ല​ഭി​ച്ച ഡ​യ​റി നി​ർ​ണാ​യ​ക​മാ​ണ്. അ​വ​യ​വ​ദാ​ന​മ​ട​ക്കം ഏ​തു​വി​ധ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ആ​വ​ശ്യ​വും ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ന​ജീ​ബും റ​ഷീ​ദ​യും ന​ട​ത്തി​യി​രു​ന്ന ക​ല്ല​ട്രാ​സ് എ​ന്ന വെ​ബ്സൈ​റ്റ്.

ക​ല്ല​ട്രാ​സ് മെ​ഡി​ക്ക​ൽ ടൂ​റി​സം പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ൽ, ഇ​ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് എ​ട​ത്ത​ല​യി​ലെ ഒ​രു ചെ​റി​യ മു​റി​യി​ലാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്റെ​യും മ​റ​കൂ​ടി ഈ ​വെ​ബ്സൈ​റ്റി​നു​ണ്ട്. ഈ ​വെ​ബ്സൈ​റ്റി​ലൂ​ടെ വൃ​ക്ക​യും ക​ര​ളും ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ളെ​യും സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന ദാ​താ​ക്ക​ളെ​യും ഇ​യാ​ൾ ഒ​രേ​സ​മ​യം വ​ല​യി​ലാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicePolice CasePolice InvestigationKerala NewsOrgan trafficking
News Summary - Organ trafficking: Police investigation focusing on DTP centers and studios
Next Story