അവയവ കടത്ത്: അന്വേഷണം നജീബിൽ ഒതുങ്ങുന്നു
text_fieldsകിഴക്കമ്പലം (എറണാകുളം): അന്തർ സംസ്ഥാന അവയവ കടത്തുമായി ബന്ധപ്പെട്ട കേസന്വേഷണം മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നജീബിൽ ഒതുങ്ങുന്നു. കഴിഞ്ഞ ഏഴു ദിവസമായി നജീബിനെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ലന്നാണ് സൂചന.
അവയവദാനത്തിന് കൃത്രിമരേഖയുണ്ടാക്കുകയാണ് പ്രധാനമായും നജീബ് ചെയ്തത്. നജീബ്, ഭാര്യ റഷീദ എന്നിവതുൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തെങ്കിലും നജീബിൽ തട്ടി അന്വേഷണം മുന്നോട്ട് പോകാത്ത അവസ്ഥയാണ്. 40ലേറെ അവയവ കടത്ത് നടത്തിയതായാണ് നജീബ് പൊലീസിനോട് സമ്മതിച്ചത്. അങ്ങനെ ലഭിച്ച കോടിക്കണക്കിന് രൂപ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചെന്ന് പറഞ്ഞെങ്കിലും ഈ ഭൂമികളൊന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ആർക്കാണ് നജീബ് അവയദാനത്തിന് രേഖകൾ ഉണ്ടാക്കി നൽകിയത്, ഇതിന് പിന്നിലെ ഉന്നതർ ആരെല്ലാം തുടങ്ങിയ ചോദ്യങ്ങൾ അവശേഷിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പ്രധാന ആശുപത്രികളുടെ പേരുകൾ ഉൾപ്പെടെ ഉയർന്നുകേട്ടെങ്കിലും പിന്നീട് ഈ ദിശയിലും അന്വേഷണമുണ്ടായില്ല. നജീബിന്റെ വീട്ടിൽനിന്ന് ലഭിച്ച ഡയറി കുറിപ്പിലേക്കോ അതിലെ വിവരങ്ങളിലേക്കോ അന്വേഷണം നീണ്ടില്ല. കസ്റ്റഡിയിലുള്ള നജീബിനെ കൂടാതെ മറ്റു പ്രതികളെയും ചെയ്തെങ്കിലും അന്വേഷണത്തിൽ വലിയ പുരോഗതിയില്ല. തിങ്കളാഴ്ചയോടെ നജീബിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. ആലുവ റൂറൽ എസ്.പിയുടെയും കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണറുടെയും നേതൃത്വത്തിൽ രണ്ടു ടീമുകളായാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

