Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവയവകച്ചവടം: ഇടനിലക്കാരൻ പിടിയിൽ

text_fields
bookmark_border
അവയവകച്ചവടം:   ഇടനിലക്കാരൻ പിടിയിൽ
cancel
camera_alt

ഡെ​ബി​ൻ

ജോ​സ​ഫ്

കിഴക്കമ്പലം: അന്തർ സംസ്ഥാന അവയവ കടത്ത് കേസിൽ ഇടനിലക്കാരൻ പിടിയിൽ. ആലപ്പുഴ പുന്നമടയിൽ മറയൂർ ഡെബിൻ ജോസഫിനെയാണ് (38) അമ്പലമേട് പൊലീസ് പിടികൂടിയത്. പെരിങ്ങാല പോത്തിനാംപറമ്പിലെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. വൃക്ക ആവശ്യക്കാരെയും കൊടുക്കാൻ തയാറായവരെയും ബന്ധിപ്പിച്ച് കൊടുക്കുന്ന ജോലിയാണ് ഡെബിൻ ജോസഫ് ചെയതുകൊണ്ടിരുന്നത്. കഴിഞ്ഞ ദിവസം കൂട്ട് പ്രതി എന്ന് സംശയിക്കുന്ന നാല് പേർ താമസിക്കുന്ന അരൂരിലെ വീട്ടിൽ പൊലീസ് എത്തിയിരുന്നങ്കിലും നായയെ അഴിച്ച് വിട്ട് അവർ കടന്നുകളഞ്ഞു.

വരുംദിവസങ്ങളിൽ ഇടനിലക്കാരുൾപ്പെടെ കൂടുതൽ പേർ പിടിയിലായേക്കും. ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിലും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ നജീബിനെയും ഭാര്യ റഷീദയെയും ചോദ്യംചെയ്ത് വരികയാണ്. തിങ്കളാഴച വരെ ഇവർ പൊലീസ് കസ്റ്റഡിൽ തുടരും. ഇതിനകം 10 പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Organ Trade: Middleman Arrested
Next Story