അവയവ വിൽപന ബോർഡ് മാറ്റി; പ്രതിഷേധസൂചകമെന്ന് ഗൃഹനാഥൻ
text_fieldsതിരുവനന്തപുരം: വൃക്കയും കരളും വിൽപനക്കെന്ന ബോർഡ് വെച്ചത് പ്രതിഷേധ സൂചകമായിട്ടും തന്റെ വിഷയങ്ങൾ പൊതുസമൂഹത്തിന്റെയും സർക്കാറിന്റെയും ശ്രദ്ധയിൽപെടുത്താനാണെന്നും ഗൃഹനാഥൻ സന്തോഷ്. വസ്തു സംബന്ധമായ തർക്കത്തിൽ തനിക്ക് നീതികിട്ടുന്നതിന് വേണ്ടിയാണ് മണക്കാട് പുത്തൻറോഡ് സ്വദേശിയായ സന്തോഷ് വീടിന് മുന്നിൽ ഫോൺ നമ്പർ സഹിതം ബോർഡ് വെച്ചത്.
നിയമസഹായം ഉറപ്പായ സാഹചര്യത്തിൽ ശനിയാഴ്ച രാത്രിയോടെ ബോർഡും മാറ്റി. അവയവം വിൽക്കാൻ വേണ്ടിയായിരുന്നില്ല ബോർഡ് വെച്ചതെന്നും പ്രതീകാത്മകമായിട്ടാണെന്നും ആരും ഇത് അനുകരിക്കരുതെന്നുമാണ് സന്തോഷ് ഇപ്പോൾ പറയുന്നത്.
വസ്തുവുമായി ബന്ധപ്പെട്ട അവകാശ തർക്കത്തെ തുടർന്ന് വൃക്കയും കരളും വിൽക്കാനുണ്ടെന്ന ബോർഡ് സ്ഥാപിച്ചത് നാട്ടുകാരെ അമ്പരപ്പിലാക്കിയിരുന്നു. സന്തോഷ് സ്ഥാപിച്ച ബോർഡ് യഥാർഥ കാര്യമറിയാതെ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. കടുത്ത കടബാധ്യതയുണ്ടെന്നും ജോലിക്ക് പോകാനുള്ള ആരോഗ്യമില്ലെന്നും സന്തോഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

