Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തടവുകാര്‍ക്ക് അവയവദാനം നടത്താൻ സൗകര്യമൊരുക്കും -മുഖ്യമന്ത്രി

text_fields
bookmark_border
തടവുകാര്‍ക്ക് അവയവദാനം നടത്താൻ സൗകര്യമൊരുക്കും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അവയവദാനം നടത്താൻ സംസ്ഥാന സർക്കാർ സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

തടവുകാരുടെ കുടുംബാംഗങ്ങള്‍ക്ക് അവയവദാനം ചെയ്യാനാണ് അനുമതി നല്‍കുക. ഇതിനായി ജയില്‍ ചട്ടത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. അവയവം ദാനം ചെയ്യുന്ന തടവുകാരന് ആവശ്യമായ വിദഗ്ദ്ധ ചികിത്സയും മരുന്നും ഭക്ഷണവും സര്‍ക്കാറിന്‍റെ ഉത്തരവാദിത്തമായി കണ്ട് പ്രത്യേകമായി നല്‍കാന്‍ ജയില്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജയിലിലെ ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കും. അവയവദാനം നടത്തിയ തടവുകാരന് പരോള്‍ നല്‍കുന്ന കാര്യം ജയില്‍ വകുപ്പ് പരിശോധിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

 

 

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - organ donations alloewd in prisoners in kerala jails pinarayi vijayan
Next Story