Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് വീണ്ടും...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

text_fields
bookmark_border
സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ
cancel
camera_alt

ജയി ജയകുമാര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് അഞ്ച് പേർക്ക് പുതുജീവനേകുന്നത്.

എയർ ആംബുലൻസ് വ‍ഴി ഹൃദയം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് കൊണ്ടു പോകും. ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ജയി ജയകുമാറിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സ നൽകിയെങ്കിലും കഴിഞ്ഞ ദിവസമാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organ donationKIMSthiruvanthapuramErnakulam
News Summary - Organ donation in the state again; Jayi Jayakumar gave new life to five people
Next Story