Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ മറയാക്കിയും...

വ്യാജരേഖ മറയാക്കിയും ദാരിദ്ര്യം മുതലെടുത്തും അവയവദാന തട്ടിപ്പ്​

text_fields
bookmark_border
വ്യാജരേഖ മറയാക്കിയും ദാരിദ്ര്യം മുതലെടുത്തും അവയവദാന തട്ടിപ്പ്​
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​വ​യ​വ​ദാ​ന ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത് വ്യാ​ജ​രേ​ഖ​ക​ള്‍ മ​റ​യാ​ക്കി​യെ​ന്ന്​ ൈ​ക്രം​ബ്രാ​ഞ്ച്​ ക​ണ്ടെ​ത്ത​ൽ. പ​ണം ന​ൽ​കി അ​വ​യ​വം വാ​ങ്ങി​യ​ശേ​ഷം, ദാ​താ​ക്ക​ൾ ന​ൽ​കേ​ണ്ട സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ വ്യാ​ജ​മാ​യി ത​യാ​റാ​ക്കു​ക​യാ​ണ്​.

ത​ട്ടി​പ്പി​നു​ പി​ന്നി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും പ​ങ്കു​ണ്ടെ​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം സം​ശ​യി​ക്കു​ന്നു. ഇൗ ​വി​ഷ​യ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തും. ര​ണ്ടു​​വ​ർ​ഷ​ത്തി​നി​ടെ സം​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന അ​വ​യ​വ​ദാ​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി ആ​രോ​ഗ്യ​വ​കു​പ്പി​ന് ക്രൈം​ബ്രാ​ഞ്ച് ക​ത്ത്​ ന​ൽ​കി. ഇ​ര​ക​ളി​ൽ ഏ​റെ​യും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രാ​ണ്​.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​വ​യ​വം മാ​റ്റി​വെ​ക്കേ​ണ്ട​വ​ർ​ക്കാ​യി ദാ​താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്​ ഏ​ജ​ൻ​റു​മാ​രാ​ണ്. ദാ​താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി​യ​ശേ​ഷം അ​വ​രു​ടെ അ​റി​വോ​ടെ ത​ന്നെ​യാ​ണ്​ വ്യാ​ജ​രേ​ഖ​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​െൻറ മൃ​ത​സ​ഞ്​​ജീ​വ​നി എ​ന്ന പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ച്ചാ​ണി​ത്. ക​ഴി‌​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ സം​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന 35 അ​വ​യ​വ​ദാ​ന​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചു.

കോ​ള​നി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ മു​ത​ൽ ഗു​ണ്ട​ക​ളും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രു​മു​ൾ​പ്പെ​ടെ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്. തു​ച്ഛ​മാ​യ പ​ണം ന​ൽ​കി​യാ​ണ്​ അ​വ​യ​വം വാ​ങ്ങി​യ​ത്. ഇ​തോ​ടെ​യാ​ണ് ദാ​താ​ക്ക​ളു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ക്രൈം​ബ്രാ​ഞ്ച് സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്.

അ​വ​യ​വം സ്വീ​ക​രി​ച്ച പ​ല​രു​ടെ​യും ആ​രോ​ഗ്യാ​വ​സ്ഥ മോ​ശ​മാ​യതിനാൽ അവരുടെ മൊ​ഴി​യെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല​. ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കു​ന്ന രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്കും ഏ​ജ​ൻ​റു​മാ​രി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​െൻറ അ​വ​യ​വ​ദാ​ന പ​ദ്ധ​തി​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത് മാ​ഫി​യ​യാ​ണെ​ന്ന്​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

കൈ​മാ​റ്റ​മ​ല്ല വ്യാ​പാ​രം; മാ​ഫി​യ​ക്കി​ഷ്​​ടം വൃ​ക്ക​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ വ​ൻ​തോ​തി​ൽ അ​വ​യ​വ 'വ്യാ​പാ​രം' ന​ട​ന്ന​താ​യി ക്രൈം​ബ്രാ​ഞ്ച് എ​ഫ്.​ഐ.​ആ​ർ. ഇ​തി​നു പി​ന്നി​ൽ സം​ഘ​ടി​ത ഗൂ​ഢാ​ലോ​ച​ന​യും നി​യ​മ​ലം​ഘ​ന​വും ന​ട​ന്നു. ക്രൈം​ബ്രാ​ഞ്ച് തൃ​ശൂ​ർ എ​സ്‌.​പി കെ.​എ​സ്. സു​ദ​ർ​ശ​നാ​ണ്​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. തി​രി​ച്ച​റി​യാ​ത്ത​വ​രെ പ്ര​തി​ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്ത​ത്.

2012 മു​ത​ൽ ഇ​തു​വ​രെ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച 314 പേ​രി​ൽ​നി​ന്ന് 888 അ​വ​യ​വ​ങ്ങ​ൾ സ്വീ​ക​രി​ച്ചു. കൂ​ടു​ത​ൽ പേ​ർ​ക്ക്​ കൈ​മാ​റി​യ​ത്​ വൃ​ക്ക​യാ​ണ്​ -542. 2015ന്​ ​ശേ​ഷം മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​വ​രു​ടെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യു​ന്ന​തി​ൽ കു​റ​വു​ണ്ടാ​യി. 2015ൽ 218 ​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്ത സ്ഥാ​ന​ത്ത് 2018ൽ 29​ഉം 2019ൽ 55​ഉം 2020ൽ 61​ഉം അ​വ​യ​വ​ങ്ങ​ളാ​ണ് ദാ​നം ചെ​യ്ത​ത്. 2015ൽ 132 ​വൃ​ക്ക​ക​ൾ ദാ​നം ചെ​യ്തി​ട​ത്ത് 2020ൽ 35 ​എ​ണ്ണം മാ​ത്രം.

മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ന്ന​വ​രു​ടെ അ​വ​യ​വം മാ​റ്റു​​ന്ന​ത് സ​ങ്കീ​ർ​ണ പ്ര​ക്രി​യ​യാ​യ​തി​നാ​ൽ പ​ല ആ​ശു​പ​ത്രി​ക​ൾ​ക്കും താ​ൽ​പ​ര്യ​ക്കു​റ​വാ​ണ്. മ​ര​ണ​ശേ​ഷം അ​വ​യ​വം ദാ​നം​ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. എ​ന്നാ​ൽ, മ​ര​ണാ​ന​ന്ത​രം ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മേ അ​വ​യ​വം എ​ടു​ക്കാ​നാ​കൂ.

ഉ​റ്റ ബ​ന്ധു​ക്ക​ൾ ദാ​താ​ക്ക​ളാ​കു​ന്ന ലൈ​വ് ഡോ​ണ​ർ ട്രാ​ൻ​സ്പ്ലാ​ൻ​റേ​ഷ​ന് അ​നു​മ​തി ന​ൽ​കാ​ൻ പ്ര​ത്യേ​ക സ​ർ​ക്കാ​ർ ക​മ്മി​റ്റി​യു​ണ്ട്. നാ​ലു​ വ​ർ​ഷ​ത്തി​നി​ടെ 2392 വൃ​ക്ക​ക​ളും 503 ക​ര​ളും ഇ​ങ്ങ​നെ ദാ​നം ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, കോ​വി​ഡ് ബാ​ധ​ക്കു​ശേ​ഷം അ​വ​യ​വ​ദാ​ന​ത്തി​ന്​ തി​രി​ച്ച​ടി നേ​രി​ട്ടു. 2019ൽ 690 ​പേ​ർ വൃ​ക്ക​ക​ൾ ദാ​നം ചെ​യ്ത​പ്പോ​ൾ ഈ ​വ​ർ​ഷം ദാ​നം ചെ​യ്ത​ത് 307പേ​ർ മാ​ത്ര​മെ​ന്ന്​​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Organ donation mafiaOrgan donation fraud
News Summary - Organ donation fraud by concealing fake documents and exploiting poverty
Next Story