ലിംഗേച്ഛദം: സ്വാമിയുടെ സഹായി പീഡിപ്പിച്ചെന്ന് യുവതി
text_fieldsതിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ സഹായി അയ്യപ്പദാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി കബളിപ്പിക്കുകയും ചെയ്തെന്നാരോപിച്ച് സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റിയെന്ന കേസിലെ പരാതിക്കാരി പൊലീസിനെ സമീപിച്ചു.
പേട്ട പൊലീസ് സ്റ്റേഷനിൽ എത്തിയാണ് യുവതി പരാതി സമർപ്പിച്ചത്. എന്നാൽ, സി.ഐ ഓഫിസിലില്ലാത്തതിനാൽ പരാതി സ്വീകരിെച്ചന്ന രശീത് നൽകിയില്ല. പരാതി ഓഫിസിൽ നൽകി യുവതിയും പെണ്‍കുട്ടിയും അഭിഭാഷകനും മടങ്ങി. പരാതിയുമായി എത്തുന്നതിന് മുമ്പ് ആശുപത്രിയിൽ കഴിയുന്ന സ്വാമിയെയും പെണ്‍കുട്ടി കണ്ടിരുന്നു.
മൊഴിമാറ്റുന്ന സാഹചര്യത്തിൽ യുവതിെയ നുണപരിശോധനക്കും ബ്രെയിൻ മാപ്പിങ്ങിനും വിധേയമാക്കണമെന്ന അേന്വഷണസംഘത്തിെൻറ ആവശ്യം കോടതി അംഗീകരിച്ച ദിവസമാണ് യുവതി വീണ്ടും പുതിയ പരാതിയുമായി രംഗത്തെത്തിയത്. അയ്യപ്പദാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. നേരത്തേ പ്രതിഭാഗം അഭിഭാഷകന് അയച്ച കത്തിലും ഫോൺ സംഭാഷണത്തിലും അയ്യപ്പദാസിനെതിരായ ആരോപണങ്ങൾ യുവതി നിരത്തിയിരുന്നു. ലൈംഗികമായി തന്നെ പീഡിപ്പിെച്ചന്ന ആരോപണമാണ് യുവതി ഇപ്പോഴും നടത്തിയിട്ടുള്ളത്.
പെണ്‍കുട്ടി വീട്ടുകാരുടെ തടങ്കലിലാണെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പദാസ് ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തിരുന്നു. എന്നാൽ, താൻ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിൽ താമസിക്കുകയാണെന്ന് യുവതി പരാതിയിൽ പറയുന്നു. വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും രക്ഷിതാക്കളെയും സ്വാമിയെയും സാമ്പത്തികമായി കബളിപ്പിക്കുകയും ചെയ്തു. ജീവന് ഭീഷണിയുള്ളതിനാൽ അയ്യപ്പദാസിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
