Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി സ്​റ്റോപ്​...

ഇനി സ്​റ്റോപ്​ നോക്കില്ല; ആവശ്യപ്പെടുന്നിടത്ത്​ ഒാർഡിനറി ബസുകൾ നിർത്തും

text_fields
bookmark_border
ഇനി സ്​റ്റോപ്​ നോക്കില്ല; ആവശ്യപ്പെടുന്നിടത്ത്​ ഒാർഡിനറി ബസുകൾ നിർത്തും
cancel

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഒാ​ർ​ഡി​ന​റി ബ​സു​ക​ൾ സ്​​റ്റോ​പ്പു​ക​ളി​ൽ മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​ർ​ത്തും. ക​യ​റു​ന്ന​തി​നും സ്​​റ്റോ​പ്​ പ​രി​ഗ​ണ​ന ഒ​ഴി​വാ​ക്കും. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലാ​ണ്​ ഇൗ ​നി​ർ​ദേ​ശ​മു​ള്ള​ത്. അ​ൺ​ലി​മി​റ്റ​ഡ്​ ഒാ​ർ​ഡി​ന​റി സ​ർ​വി​സു​ക​ൾ എ​ന്ന പേ​രി​ലാ​ണ്​ ഇ​ത്ത​രം സ​ർ​വി​സു​ക​ൾ അ​റി​യ​പ്പെ​ടു​ക. അ​തേ​സ​മ​യം, സി​റ്റി ഒാ​ർ​ഡി​ന​റി സ​ർ​വി​സ്​ നാ​മ​മാ​​ത്ര​മാ​യ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇൗ ​ക്ര​മീ​ക​ര​ണം ഇ​പ്പോ​ൾ ആ​രം​ഭി​ക്കി​ല്ലെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്.

വ​രു​മാ​ന​ത്തി​െൻറ മൂ​ന്നി​ൽ ര​ണ്ട്​ ഭാ​ഗ​വും ഡീ​സ​ൽ ചെ​ല​വി​നാ​യി മാ​റ്റി​വെ​ക്കേ​ണ്ടി​വ​രു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ക​ർ​ശ​ന ഇ​ട​പെ​ട​ലു​ക​ൾ​ക്കും​ തീ​രു​മാ​നം. കി​ലോ​മീ​റ്റ​റി​ന്​ ചു​രു​ങ്ങി​യ​ത്​ 25 രൂ​പ​യെ​ങ്കി​ലും കി​ട്ടാ​ത്ത സ​ർ​വി​സു​ക​ൾ ഒാ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ തീ​രു​മാ​നം. സ​ർ​വി​സ്​ അ​വ​സാ​നി​പ്പി​ച്ച്​ ആ​ളി​ല്ലാ​തെ ഡി​പ്പോ​യി​ലേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​ക്കും ഇ​നി നി​യ​ന്ത്ര​ണം വ​രും. ഇ​ത്ത​രം സ​ർ​വി​സു​ക​ൾ ന​ഗ​രാ​തി​ർ​ത്തി​ക്ക്​ യാ​​ത്ര​ക്കാ​രെ ല​ഭ്യ​മാ​കു​ന്ന​വി​ധം സ്​​റ്റേ സ​ർ​വി​സാ​യി ക്ര​മീ​ക​രി​ക്കും. ഡി​പ്പോ​യി​ൽ​നി​ന്ന്​ സ്​​റ്റേ ചെ​യ്​​തി​രി​ക്കു​ന്ന സ്​​ഥ​ല​ത്തേ​ക്ക്​ എ​ത്ര ദൂ​ര​​മു​ണ്ടോ എ​ന്ന​ത്​ ക​ണ​ക്കാ​ക്കി കി​ലോ​മീ​റ്റ​റി​ന്​ ര​ണ്ട്​ രൂ​പ നി​ര​ക്കി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ സ്​​റ്റേ അ​ല​വ​ൻ​സും അ​നു​വ​ദി​ക്കും. ഇ​ത്ത​രം സ​ർ​വി​സു​ക​ളി​ൽ സ്​​റ്റേ ചെ​യ്യു​ന്ന സ്​​ഥ​ല​ത്തി​ന്​ സ​മീ​പ​ത്തു​ള്ള​വ​രെ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ യൂ​നി​റ്റ്​ അ​ധി​കൃ​ത​ർ​ക്കു​ള്ള നി​ർ​ദേ​ശം.

കോ​വി​ഡ്​ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​തി​ദി​നം 5000ത്തോ​ളം സ​ർ​വി​സു​ക​ൾ ന​ട​ത്തി​യി​രു​ന്ന സ്​​ഥാ​ന​ത്ത്​ ഇ​പ്പോ​ൾ 1500 സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്​. ആ​വ​ശ്യ​ത്തി​ന്​ ബ​സു​ക​ളും ജീ​വ​ന​ക്കാ​രു​മു​ള്ള ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്​​റ്റേ സ​ർ​വി​സു​​ക​ളാ​ക്കി നി​ർ​ത്താ​ൻ പ്ര​യാ​സ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ മാ​നേ​ജ്​​മെൻറി​െൻറ വി​ല​യി​രു​ത്ത​ൽ.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​ സാ​ധ്യ​താ​പ​ഠ​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്​ സെ​പ്​​റ്റം​ബ​ർ 23നു​ള്ളി​ൽ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​നാ​ണ്​ യൂ​നി​റ്റ്​ ഒാ​ഫി​സ​ർ​മാ​ർ​ക്കും ഡി​പ്പോ​ക​ൾ​ക്കു​മു​ള്ള നി​ർ​ദേ​ശം. ഷെ​ഡ്യൂ​ളു​ക​ൾ സ​മ​ഗ്ര​മാ​യി പ​രി​ഷ്​​ക​രി​ക്ക​ലാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല​ൂ​ടെ ഡീ​സ​ൽ ഉ​പ​ഭോ​ഗ​ത്തി​ൽ മാ​സം 15 ശ​ത​മാ​നം കു​റ​വ്​ വ​രു​ത്താ​നും വ​രു​മാ​ന​ത്തി​ൽ 25 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​ക്കാ​നു​മാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ജൂ​ലൈ​യി​ൽ വ​രു​മാ​നം 21 കോ​ടി, ഇ​ന്ധ​ന​ച്ചെ​ല​വ്​ 14.3 കോ​ടി

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ജൂ​ണി​ലെ ആ​കെ വ​രു​മാ​നം 32 കോ​ടി രൂ​പ. ഇ​തി​ൽ 22 കോ​ടി​യും ഇ​ന്ധ​ന ഇ​ന​ത്തി​ൽ ചെ​ല​വാ​യി. ജൂ​ൈ​ല​യി​ൽ 21 കോ​ടി​യാ​യി വ​രു​മാ​നം കു​റ​ഞ്ഞ​​പ്പോ​ൾ ഡീ​സ​ൽ ഇ​ന​ത്തി​ൽ ചെ​ല​വാ​യ​ത്​ 14.3 കോ​ടി. സാ​ധാ​ര​ണ ഡീ​സ​ൽ ചെ​ല​വ്​ മൊ​ത്തം ചെ​ല​വി​െൻറ 50 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​യി​രു​ന്ന​താ​ണ്​ ഇ​പ്പോ​ൾ വ​ർ​ധി​ച്ച​ത്.

Show Full Article
TAGS:ksrtc 
Next Story