നെൽവയൽ നികത്തിയത് പൂർവസ്ഥിതിയിലാക്കണമെന്ന് ഉത്തരവ്
text_fields
കോഴിക്കോട് : മുക്കാൽ ഏക്കറോളം നെൽവയൽ നികത്തിയത് പൂർവ സ്ഥിതിയിലാക്കണമെന്ന് കൃഷിവകുപ്പിന്റെ ഉത്തരവ്. പാലക്കാട് കൊപ്പം വില്ലേജിലാണ് നെൽവയൽ അനധികൃതമായി പരിവർത്തനം ചെയ്തത്. പാലക്കാട് കലക്ടർ ഉത്തരവിട്ടെങ്കിലും നെൽവയൽ ഉടമ റിവിഷൻ ഹരജി നൽകി. അത് തള്ളിയാണ് കൃഷിവകുപ്പിന്റെ ഉത്തരവ്.
സ്ഥല സന്ദർശം നടത്തി കൃഷി ഓഫിസറർ തയാറാക്കിയ റിപ്പോർട്ടിലും വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിലും ഈ സ്ഥലം നെൽവയലാണെന്ന് അടിവരയിട്ട് ചൂണ്ടിക്കാട്ടി. റീസർവേ നമ്പർ 225/ 8 ൽ ഉൾപ്പെട്ട 74.13 സെന്റ് നെൽപാടമാണ് അനധികൃതമായി മണ്ണിട്ട് നികത്തി വാർപ്പ് കെട്ടിവും അതിന് മുകളിൽ ഷീറ്റ് മേൽക്കുകയും നിർമിച്ചത്.
കെട്ടിടത്തോട് ചേർന്ന് കന്നുകലികളെ വളർത്താൻ ഷെഡും കെട്ടി. ഈ സ്ഥലത്തിന്റെ മൂന്നുവശത്തും നിലവിൽ നെൽ വയലാണ്. സ്ഥലത്ത് റോഡിനോട് ചേർന്ന് 10 വർഷത്തിന് മെൽ പഴക്കമുള്ള ഒരു തെങ്ങുണ്ട്. സ്ഥലം അനധികൃതമായി പരിവർത്തനം ചെയ്തശേഷം നാലഞ്ച് വർഷം പ്രായമുള്ള തെങ്ങുകളും വാഴയും നട്ടു. ചുറ്റുമുള്ള നെൽകൃഷിയെ അത് ദോഷകരമായി ബാധിച്ചു.
ഈ സ്ഥലത്തിന് പരിവർത്തനത്തിന് അനുമതി നൽകിയാൽ സമീപത്ത് നെൽകൃഷി ചെയ്യാൻ കഴിയില്ലെന്നായിരുന്നു കൃഷി ഓഫിസറുടെ റിപ്പോർട്ട്. ഹിയറിങ് സമയത്തും നിലം ഉടമക്ക് ഈ റിപ്പോർട്ടിലെ വാദങ്ങളെ ഖണ്ഡിക്കാനായില്ല. അതിനാലാണ് ഹരജി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

