Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇത് വല്ലാത്തൊരു...

ഇത് വല്ലാത്തൊരു നഷ്ടപരിഹാരം! വൈദ്യുതി മുടങ്ങിയതിന് 50 രൂപ നൽകാന്‍ ഉത്തരവ്

text_fields
bookmark_border
ഇത് വല്ലാത്തൊരു നഷ്ടപരിഹാരം! വൈദ്യുതി മുടങ്ങിയതിന് 50 രൂപ നൽകാന്‍ ഉത്തരവ്
cancel

വെഞ്ഞാറമൂട്: മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസ്സപ്പെടുത്തിയതിന് 50 രൂപ നഷ്ടപരിഹാരം നൽകാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം കണ്‍വീനര്‍ ഡോ. തേമ്പാമൂട് സഹദേവന്റെ പരാതിയിലാണ് നടപടി.

കെ.എസ്.ഇ.ബി വെഞ്ഞാറമൂട് ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെ കീഴില്‍ ഒമ്പത് ദിവസം മുന്നറിയിപ്പില്ലാതെ 82 മണിക്കൂര്‍ വൈദ്യുതിതടസ്സം നേരിട്ടതായി പരാതിക്കാരന്‍ കെ.എസ്.ഇ.ബി കൊട്ടാരക്കര ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ രേഖാമൂലം പരാതി നല്‍കി.

എന്നാൽ, നേരിട്ട് നൽകിയ പരാതിയില്‍ നഷ്ടപരിഹാരം അനുവദിക്കാൻ നിയമില്ലെന്ന മറുപടിയാണ് ആദ്യം കിട്ടിയത്. തുടര്‍ന്ന് കെ.എസ്.ഇ.ബി എറണാകുളം ഓംബുഡ്‌സ്മാന് അപ്പീല്‍ നൽകി. ഇത് പരിഗണിച്ച ഓംബുഡ്‌സ്മാന്‍ 25 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട് കെ.എസ്.ഇ.ബി അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അപ്പീല്‍ നൽകി. അപ്പീലും വാദങ്ങളും തള്ളിയ ഓംബുഡ്‌സമാൻ തുടര്‍ച്ചയായി 12 മണിക്കൂറി‌ലധികം വൈദ്യുതി തടസ്സപ്പെട്ടതിന് പരാതിക്കാരന് രണ്ട് ദിവസത്തേക്ക് 50 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവിട്ടു.

ലൈനില്‍ സമയബന്ധിതമായി പരിഷ്കാരങ്ങള്‍ നടപ്പാക്കി വൈദ്യുതി തടസ്സം ഒഴിവാക്കണമെന്നും തടസ്സങ്ങളുണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍ ഉപഭോക്താവിനെ മുന്‍കൂട്ടി അറിയിക്കണമെന്നും നിർദേശം നൽകി. വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്ക് കാലോചിത പരിഷ്‍കാരങ്ങള്‍ വരുത്തി കുറ്റമറ്റ രീതിയില്‍ വിതരണം ഉറപ്പാക്കേണ്ടത് കെ.എസ്.ഇ.ബിയുടെ ഉത്തരവാദിത്തമാണെന്നും ഉത്തരവിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power cutcompensationMalayalam NewsKerala NewsKSEB
News Summary - Order to pay Rs 50 compensation for power outage
Next Story