Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകക്കയത്ത് കർഷകനെ കൊന്ന...

കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്

text_fields
bookmark_border
കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്
cancel

കോഴിക്കോട്: കക്കയത്ത് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവ്. മയക്കു വെടിവെച്ച് പിടികൂടാനായില്ലെങ്കിൽ മാർഗ നിർദേശം പാലിച്ച് കൊല്ലാനാണ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പി.സി.സി.എഫ്) ഉത്തരവിട്ടത്. പാ​ലാ​ട്ട് അ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ- 68) ആ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു​മ​ണി​യോ​ടെ ഡാം ​സൈ​റ്റ് റോ​ഡി​ലെ കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടു​പോ​ത്തി​​ന്റെ കു​ത്തേ​റ്റ് മ​രി​ച്ച​ത്.

കർഷകന്റെ മരണത്തിൽ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ എബ്രാഹമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് തടഞ്ഞു. കലക്ടറുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച ക​ക്ക​യം ടൗ​ണി​ൽ​നി​ന്ന് അ​ഞ്ചു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സം​ഭ​വം. കൊ​ക്കോ പ​റി​ക്കു​ന്ന​തി​നി​ടെയാണ് കർഷകനെ കാട്ടുപോത്ത് പി​ന്നി​ൽ​നി​ന്ന് ആ​ക്ര​മി​ച്ചത്. നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി കൊ​ച്ചു​പു​ര​യി​ൽ അ​മ്മി​ണി​യാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ച് അ​ബ്ര​ഹാ​മി​നെ ക​ണ്ട​ത്. നാ​ട്ടു​കാ​രെ​ത്തി ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkayamwild buffalo
News Summary - Order to kill the wild buffalo that killed the farmer in kakkayam
Next Story