മൂന്നാറിലെ കൈയേറ്റം അന്വേഷിക്കാൻ ഉത്തരവ്
text_fieldsമൂന്നാർ: ലോക്ഡൗൺ കാലത്ത് റവന്യൂ, വൈദ്യുതി വകുപ്പുകളുടെ ഭൂമി കൈയേറി നിർമാണം നടത്തിയവർക്കെതിരെ ദേവികുളം സബ് കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. കൈയേറ്റം കണ്ടെത്തി നടപടിയെടുക്കാൻ സ്പെഷൽ തഹസിൽദാറുടെ നേതൃത്വത്തിൽ 15അംഗ സംഘത്തെയും നിയോഗിച്ചു.
ലോക്ഡൗൺ കാലത്ത് ഉദ്യോഗസ്ഥരില്ലാതിരുന്ന സാഹചര്യം മുതലെടുത്ത് നിരവധി കൈയേറ്റങ്ങളാണ് മൂന്നാറിൽ നടന്നത്. മൂന്നാറിലെ കോളനികൾ, ടൗണിലെ പുഴയോരം, ദേശീയപാതയുടെയും റവന്യൂ വകുപ്പിെൻറയും ഭൂമി എന്നിവിടങ്ങളെല്ലാം കൈയേറ്റക്കാർ സ്വന്തമാക്കിയത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുൾപ്പെട്ട അന്വേഷണസംഘം ഉടൻ കൈയേറ്റഭൂമി പരിശോധിക്കും. രണ്ടുദിവസം കൂടുമ്പോൾ നടപടി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സബ് കലക്ടർ പറഞ്ഞു.
ഒരാഴ്ചകൊണ്ട് പരിശോധന പൂർത്തിയാക്കി നടപടിയെടുക്കും. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അഞ്ച് സെൻറ് മുതൽ രണ്ടേക്കർ വരെ ഭൂമിയാണ് കൈയേറിയിരിക്കുന്നത്. എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും വ്യാജരേഖകളുടെ മറവിൽ സർക്കാർ ഭൂമി കൈവശപ്പെടുത്താൻ ആെരയും അനുവദിക്കില്ലെന്നും സബ് കലക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.