Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ജി.എസ്​ റാങ്ക്​...

എൽ.ജി.എസ്​ റാങ്ക്​ പട്ടിക നീട്ടാൻ ഉത്തരവ്​

text_fields
bookmark_border
എൽ.ജി.എസ്​ റാങ്ക്​ പട്ടിക നീട്ടാൻ ഉത്തരവ്​
cancel

തിരുവനന്തപുരം: ലാസ്റ്റ്​ ഗ്രേഡ്​ സർവന്‍റ്​ റാങ്ക്​ പട്ടിക നീട്ടാൻ ഉത്തരവ്​. സെപ്​തംബർ 29 വരെ റാങ്ക്​ പട്ടിക നീട്ടാനാണ്​ നിർദേശം.അഡ്​മിനിസ്​ട്രേറ്റീവ്​ ട്രിബ്യൂണലാണ്​ റാങ്ക്​ പട്ടിക നീട്ടാനുള്ള ഉത്തരവിട്ടത്​. റാങ്ക്​ പട്ടിക നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികളാണ്​ അഡ്​മിനിസ്​ട്രേറ്റീവ്​ ട്രിബ്യൂണലിനെ സമീപിച്ചത്​.

നേരത്തെ എൽ.ജി.എസ്​ റാങ്ക്​ പട്ടികയിൽ ഉൾപ്പെട്ടവരുടെ പ്രതിഷേധം സർക്കാറിന്​ വലിയ തലവേദന സൃഷ്​ടിച്ചിരുന്നു. തുടർന്ന്​ പട്ടികയിൽ നിന്ന്​ പരമാവധി നിയമനം നടത്തുമെന്ന്​ സർക്കാർ അറിയിച്ചിരുന്നു. ആഗസ്റ്റ്​ നാല്​ വരെ റാങ്ക്​ പട്ടിക നീട്ടി സർക്കാർ ഉത്തരവിടുകയും ചെയ്​തിരുന്നു.

പിന്നീട്​ തെരഞ്ഞെടുപ്പിന്​ ശേഷം സർക്കാർ വാഗ്​ദാനങ്ങൾ പാലിക്കാൻ തയാറായില്ലെന്ന്​ ആരോപിച്ച്​ റാങ്ക്​ പട്ടികയിൽ ഉൾപ്പെട്ടവർ രണ്ടാംഘട്ട സമരം തുടങ്ങിയിരുന്നു. അതേസമയം, റാങ്ക്​ പട്ടിക നീട്ടാനുള്ള അഡ്​മിനിസ്​ട്രേറ്റീവ്​ ട്രിബ്യൂണൽ ഉത്തരവിൽ പ്രതികരണവുമായി പി.എസ്​.സി രംഗ​ത്തെത്തി. നിയമവശം പരിശോധിച്ച്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്​ പി.എസ്​.സി അറിയിച്ചു.

Show Full Article
TAGS:LGS rank list 
News Summary - Order to extend LGS rank list
Next Story