ജീവനക്കാരന്റെ ഗ്രാറ്റ്വിറ്റിക്ക് തുല്യമായ ബാങ്ക് ആസ്തി ജപ്തി ചെയ്യാൻ ഉത്തരവ്
text_fieldsകൊല്ലം: മുൻ ജീവനക്കാരെൻറ ഗ്രാറ്റ്വിറ്റിയും അതിന്റെ 10 ശതമാനം പലിശക്കും തുല്യമായി ബാങ്കിന്റെ ആസ്തി ജപ്തി ചെയ്യാൻ ലേബർ കമീഷണറുടെ ഉത്തരവ്. കല്ലുവാതുക്കൽ പഞ്ചായത്തിലെ നടക്കൽ സർവിസ് സഹകരണ ബാങ്കിനെതിരെയാണ് ജില്ല ജോ. ലേബർ കമീഷണറുടെ ഉത്തരവ്.
ബാങ്ക് മുൻ ജീവനക്കാരന് ഗ്രാറ്റ്വിറ്റി നൽകാത്തതിനെ തുടർന്ന് ജീവനക്കാരൻ ജില്ല ജോ. ലേബർ കമീഷണറെ സമീപിക്കുകയായിരുന്നു. ഗ്രാറ്റ്വിറ്റി തുകയും കൂടാതെ കാലതാമസം വരുത്തിയതിന് 10 ശതമാനം പലിശയും നൽകാൻ കമീഷണർ ഉത്തരവിട്ടു. ബാങ്ക് ഈ ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിച്ചു.
ഹൈകോടതി ഈ ഹരജി നിലനിൽക്കുന്നതെല്ലെന്നും എതിർ കക്ഷിയായ മുൻ ജീവനക്കാരന് ഗ്രാറ്റ്വിറ്റിയും പലിശയും നൽകാനും ഉത്തരവിട്ടു. ഈ ഹൈകോടതി ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് ഗ്രാറ്റ്വിറ്റി തുകക്കും പലിശക്കും തുല്യമായ ബാങ്കിെൻറ ആസ്തി ജപ്തി ചെയ്യാൻ നടപടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

