Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആന ചവിട്ടിക്കൊന്ന സംഭവം: മേപ്പാടി പഞ്ചായത്തിലെ റിസോർട്ടുകൾ അടച്ചുപൂട്ടാൻ നിർദേശം
text_fieldsbookmark_border
മേപ്പാടി: എളമ്പിലേരിയിലെ റിസോർട്ടിലെ ടെൻറിൽ താമസിക്കാനെത്തിയ കോളജ് അധ്യാപിക കണ്ണൂർ സ്വദേശിനി ഷഹാനയെ കാട്ടാന ചവിട്ടിക്കൊന്ന പശ്ചാത്തലത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ റിസോർട്ടുകളും താൽക്കാലികമായി അടച്ചുപൂട്ടാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം.
15 ദിവസത്തിനകം റിസോർട്ടുകളുടെ അനുമതി രേഖകൾ പരിശോധിക്കാനും തീരുമാനിച്ചു. പല റിസോർട്ടുകൾക്കും ലൈസൻസോ മറ്റു രേഖകളോ ഇല്ലെന്നാണ് അധികൃതർ പറയുന്നത്. 100ലേറെ റിസോർട്ടുകൾ പഞ്ചായത്തിൽ മാത്രം അനധികൃതമായി വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

