മാങ്കുളം മിച്ചഭൂമി സർവേ ചെയ്യാൻ സംയുക്ത സമിതി രൂപീകരിച്ച് ഉത്തരവ്
text_fieldsകോഴിക്കോട് : മാങ്കുളം മിച്ചഭൂമി സർവേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിച്ച് അർഹരായവർക്ക് പട്ടയം അനുവദിക്കാൻ സംയുക്ത സമിതി രൂപീകരിച്ച് ഉത്തരവ്. വനം, റവന്യൂ, സർവേ ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങൾ.
മിച്ച ഭൂമി വിഷയത്തിൽ ശാശ്വത പരിഹാരത്തിനായുള്ള സമതിയുടെ ചെയർമാർ ഇടുക്കി കലക്ടറാണ്. ദേവികുളം സബ് കലക്ടർ, മാങ്കുളം ഡി.എഫ്.ഒ, ഇടുക്കി സർവേ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സംയുക്ത സമിതിയിലെ അംഗങ്ങളുമാണ്.
ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസിൽ ലഭിച്ചിട്ടുള്ള നിരവധി സെറ്റിൽമെന്റ് അപേക്ഷകളിൽ കുറച്ച് അപേക്ഷകളിൽ മാത്രമാണ് സർവേ നടത്തിയിട്ടുള്ളത്. സർവേ നടപടികൾ നടത്തുമ്പോൾ വനം വകുപ്പ് പല ഭാഗത്തും എതിർപ്പ് ഉന്നയിച്ചിരുന്നു. അത് പരിഹരിച്ച്, മാങ്കുളം വില്ലേജില മിച്ചഭൂമിയിൽ വനം വകുപ്പ് അതിർത്തി നിർണയം നടത്തി ജണ്ട സ്ഥാപിച്ചിട്ടുള്ള സ്ഥലം ഒഴികെയുള്ള ഭൂമിയിൽ, അർഹരായ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിനാണ് നടപടി.
ഇക്കാര്യത്തിൽ സർക്കൻ തലത്തിൽ വനം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിശദ പഠനം നടത്തണമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. അത് പ്രകാരം സംയുക്ത സമിതിയിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗസ്ഥരെ നാമനിർദേശം ചെയ്യുവാൻ ഇടുക്കി കലക്ടറോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് കലക്ടറാണ് സമിതി അംഗങ്ങളെ നാമനിർദ്ദേശം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

