മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിക്ക് പെൻഷനും 10 ലക്ഷത്തിന്‍റെ ആനുകൂല്യത്തിനും ഉത്തരവ്
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. 12,090 രൂപയാണ് പുത്തലത്ത് ദിനേഷന് പ്രതിമാസ പെന്‍ഷനായി ലഭിക്കുക. ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ പത്തു ലക്ഷത്തിലധികം രൂപയും അനുവദിച്ചിട്ടുണ്ട്. ഡി.സി.ആർ.ജിയായി 3,88,089 രൂപയും പെൻഷൻ കമ്മ്യൂട്ടേഷനായി 6,44,156 രൂപയും ചേർത്താണ് 10 ലക്ഷത്തിലധികം അനുവദിച്ചത്.

ആറ് വര്‍ഷത്തോളമാണ് പുത്തലത്ത് ദിനേശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. പേഴ്സണല്‍ സ്റ്റാഫിനുള്ള ആനുകൂല്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദിനേശന്‍ നല്‍കിയ അപേക്ഷയിലാണ് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ്.
2016 ജൂണ്‍ ഒന്നു മുതല്‍ 2022 ഏപ്രില്‍ 19 വരെയാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഒന്നേകാല്‍ ലക്ഷത്തിലധികം രൂപയായിരുന്നു ശമ്പളം. നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുമാണ് പുത്തലത്ത് ദിനേശന്‍. മാർച്ച് 29നാണ് ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

