Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവർ...

പി.വി. അൻവർ എം.എൽ.എയുടെ ഭാ​ര്യാപിതാവ്​ നി​യ​മ​വി​രു​ദ്ധ​മാ​യി കെ​ട്ടി​യ റോപ്​ വേ പൊളിക്കാൻ ഉത്തരവ്

text_fields
bookmark_border
pv anvar thadayana
cancel
camera_alt

ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണക്ക്​ കുറുകെ നിര്‍മിച്ച റോപ് വേ (ഫയല്‍ ചിത്രം)

മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്‍റെ ഭാ​ര്യാപിതാവ്​ നിയമവിരുദ്ധമായി നിർമിച്ച റോപ്​ വേ പൊളിക്കാൻ ഉത്തരവ്​. 15 ദിവസത്തിനകം പൊളിക്കണമെന്ന്​ കാണിച്ച്​ ഊർങ്ങാട്ടിരി പഞ്ചായത്ത്​ സെക്രട്ടറിയാണ്​ സി.കെ. അബ്​ദുല്ലത്തീഫിന്​ നോട്ടീസ്​ നൽകിയത്​.

​െറ​സ്​​റ്റാ​റ​ൻ​റി​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ല്‍ ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ ത​ട​യ​ണ​ക്ക് കു​റു​കെയാണ്​ പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യു​ടെ ഭാ​ര്യാ​പി​താ​വ് നി​യ​മ​വി​രു​ദ്ധ​മാ​യി റോപ്​ വേ കെ​ട്ടി​യത്​. ഇത്​ ​പൊ​ളി​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓം​ബു​ഡ്സ്മാ​ന്‍ ജ​സ്​​റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ​ന്‍ നേരത്തെ​ ഉ​ത്ത​ര​വി​ട്ടിരുന്നു. പൊ​ളി​ച്ചു​നീ​ക്കി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​വം​ബ​ര്‍ 30ന് ​റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നാണ്​ ഊ​ര്‍ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോട്​ ആവശ്യപ്പെട്ടത്​. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ പഞ്ചായത്ത്​ സെ​ക്രട്ടറി നോട്ടീസ്​ നൽകിയത്​.

നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി എം.​പി. വി​നോ​ദാണ്​ റോപ്​വേക്കെതിരെ പ​രാ​തി​ നൽകിയത്​. നേരത്തെ ഊ​ര്‍ങ്ങാ​ട്ടി​രി ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ല്‍ പി.​വി. അ​ന്‍വ​ര്‍ കെ​ട്ടി​യ ത​ട​യ​ണ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ മ​ല​പ്പു​റം ക​ല​ക്​​ട​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഭാ​ര്യാ​പി​താ​വ് സി.​കെ. അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ഊ​ര്‍ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ റെ​സ്​​റ്റാ​റ​ൻ​റ്​​ കം ​ലോ​ഡ്ജി​ങ് കെ​ട്ടി​ടം പ​ണി​യാ​ന്‍ പെ​ര്‍മി​റ്റ് നേ​ടി​യ ശേ​ഷം ത​ട​യ​ണ​ക്ക് കു​റു​കെ റോ​പ്​ വേ ​നി​ര്‍മി​ച്ച​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി 2017 മേ​യ് 18ന് ​ഊ​ര്‍ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വി​നോ​ദ് പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ത്ത പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ക്ക് പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഓം​ബു​ഡ്സ്മാ​നെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anvar MLA
News Summary - order for demolition of ropeway by P.V. Anwar MLA's father-in-law
Next Story