Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right151 എയ്ഡഡ് കോളജുകളിൽ...

151 എയ്ഡഡ് കോളജുകളിൽ 721 തസ്തിക സൃഷ്​ടിച്ച് ഉത്തരവ്

text_fields
bookmark_border
Order creating 721 posts in 151 aided colleges
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 151 എ​യ്ഡ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ്​ സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ 721 അ​ധ്യാ​പ​ക ത​സ്തി​ക സൃ​ഷ്​​ടി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് അ​നു​വ​ദി​ച്ച കോ​ഴ്സു​ക​ൾ​ക്കും പു​തു​താ​യി അ​നു​വ​ദി​ച്ച 10 കോ​ള​ജു​ക​ളി​ലേ​ക്കു​മാ​യാ​ണ് ത​സ്തി​ക അ​നു​വ​ദി​ച്ച​ത്.

കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ജോ​ലി​ഭാ​രം ഉ​യ​ർ​ത്തി​യും പി.​ജി ക്ലാ​സു​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ ഒ​ന്ന​ര മ​ണി​ക്കൂ​ർ ജോ​ലി​ഭാ​രം ആ​യി പ​രി​ഗ​ണി​ക്കു​ന്ന പി.​ജി വെ​യ്റ്റേ​ജ് എ​ടു​ത്തു​ക​ള​ഞ്ഞു​മാ​ണ് പു​തി​യ ത​സ്തി​ക അ​നു​വ​ദി​ച്ച​ത്. ഇ​തു​വ​ഴി സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ൽ വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കും. നി​ല​വി​ൽ 16 മ​ണി​ക്കൂ​ർ ജോ​ലി​ഭാ​ര​മാ​ണ് ഒ​രു അ​ധ്യാ​പ​ക ത​സ്തി​ക സൃ​ഷ്​​ടി​ക്കാ​ൻ വേ​ണ്ട​ത്.

ഇ​തി​ന് പു​റ​മെ അ​ധി​ക​മാ​യി ഒ​മ്പ​ത് മ​ണി​ക്കൂ​ർ ജോ​ലി​ഭാ​രം ഉ​ണ്ടെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ ത​സ്തി​ക സൃ​ഷ്​​ടി​ക്കാ​മാ​യി​രു​ന്നു. ചെ​ല​വ് ചു​രു​ക്ക​ൽ ല​ക്ഷ്യ​മി​ട്ട് ധ​ന​വ​കു​പ്പ് ഇ​തി​നെ എ​തി​ർ​ത്തു.

ഇ​തോ​ടെ മു​ഴു​വ​ൻ ത​സ്തി​ക​ക​ൾ​ക്കും 16 മ​ണി​ക്കൂ​ർ ജോ​ലി​ഭാ​രം നി​ർ​ബ​ന്ധ​മാ​ക്കി​യും പി.​ജി വെ​യ്റ്റേ​ജ് റ​ദ്ദാ​ക്കി​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്, നി​ല​വി​ൽ നി​യ​മ​നാം​ഗീ​കാ​രം ല​ഭി​ച്ച​വ​രെ ഒ​ഴി​വാ​ക്കി പു​തി​യ നി​യ​മ​ന​ങ്ങ​ൾ​ക്ക് വ്യ​വ​സ്‌​ഥ ബാ​ധ​ക​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. ഉ​ത്ത​ര​വ് വ​ഴി നി​ല​വി​ൽ 16 മ​ണി​ക്കൂ​റി​ൽ കു​റ​ഞ്ഞ ജോ​ലി​ഭാ​ര​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന​വ​ർ വി​ര​മി​ക്കു​ന്ന​തോ​ടെ ആ ​ത​സ്തി​ക ഇ​ല്ലാ​താ​കും.

16 മ​ണി​ക്കൂ​റി​ൽ കു​റ​ഞ്ഞ ജോ​ലി ഭാ​ര​മു​ള്ള എ​ല്ലാ ത​സ്തി​ക​ക​ളി​ലും ​ഗെ​സ്​​റ്റ്​​ അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചാ​ൽ മ​തി​യെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു.

ഫ​ല​ത്തി​ൽ കോ​ള​ജു​ക​ളി​ൽ സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ൾ​ക്കാ​യു​ള്ള ഏ​കാ​ധ്യാ​പ​ക ഡി​പ്പാ​ർ​ട്ട്​​മെൻറു​ക​ൾ നി​ല​വി​ലു​ള്ള​വ​രു​ടെ വി​ര​മി​ക്ക​ലോ​ടെ ഇ​ല്ലാ​താ​കും. പു​തി​യ ജോ​ലി​ഭാ​രം നി​ശ്ച​യി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ കോ​ള​ജു​ക​ളി​ൽ കാ​ല​ക്ര​മ​ത്തി​ൽ മൂ​വാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക ത​സ്തി​ക ഇ​ല്ലാ​താ​കും.

ആ​യി​ര​ത്തി​ല​ധി​കം ത​സ്തി​ക വേ​ണ്ടി​ട​ത്താ​ണ് പു​തി​യ ജോ​ലി ഭാ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​പ്പോ​ൾ 721 ത​സ്തി​ക സൃ​ഷ്​​ടി​ച്ച​ത്. സ​മീ​പ​ഭാ​വി​യി​ൽ സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ലെ ഉ​ൾ​പ്പെ​ടെ അ​ധ്യാ​പ​ക നി​യ​മ​നം ഗ​ണ്യ​മാ​യി കു​റ​യാ​ൻ ഇ​ട​യാ​ക്കു​ന്ന​താ​ണ് ജോ​ലി​ഭാ​രം ഉ​യ​ർ​ത്തി​യു​ള്ള ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aided collegesaided post
News Summary - Order creating 721 posts in 151 aided colleges
Next Story