ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലെ രാത്രിയാത്ര നിരോധിച്ച് ഉത്തരവ്
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലെ രാത്രിയാത്ര നിരോധിച്ച് ഉത്തരവ്. ജില്ലാ ദുരന്ത നിവാരണ അതോർറിറ്റി ചെയർപേഴ്സനായ കലക്ടക്കറാണ് ഉത്തരവിട്ടത്. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. ബുധനാഴ്ച മുതലാണ് നിരോധനം നിലവിൽ വരും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനം തുടരിം
2023 ലെ കാലവർഷവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി കാല യാത്ര യന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു.
ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണൽ രജിസ്ട്രേറ്റുമാർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. 2005ലെ ദുരന്തനിവാരണ നിയമം വകുപ്പ് 34 (ബി), 34 (സി) എന്നിവ പ്രകാരമാണ് ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചത്. ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

