Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറബിക്കടൽ കുലുക്കാൻ...

അറബിക്കടൽ കുലുക്കാൻ ‘മഹാ’ വരുന്നു: മൂന്നു ജില്ലകളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

text_fields
bookmark_border
rain-map-281019.jpg
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി ‘ക്യാ​ർ’ ചു​ഴ​ലി​ക്കാ​റ്റി​ന് പി​ന്നാ​ലെ അ​റ​ ബി​ക്ക​ട​ലി​ൽ മ​റ്റൊ​രു ചു​ഴ​ലി രൂ​പ​മെ​ടു​ക്കു​ന്നു. ദ​ക്ഷി​ണ ശ്രീ​ല​ങ്ക തീ​ര​ത്തി​ന​ടു​ത്താ​യി തെ​ക്ക് പ​ടി​ഞ്ഞാ​റ്​ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദം ചൊ​വ്വാ​ഴ്ച ക​ന്യാ​കു​മാ​രി​മേ​ഖ​ല​ക്ക് മു​ക​ളി​ലാ​യി കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നും പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് ചു​ഴ​ലി​ക്കാ​റ്റാ​യി തെ​ക്ക്-​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ​വി​ദ​ഗ്ധ​രു​ടെ നി​രീ​ക്ഷ​ണം. അ​ങ്ങ​നെ​യെ​ങ്കി​ൽ 120 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​യി​രി​ക്കും അ​റ​ബി​ക്ക​ട​ലി​ൽ ഒ​രേ​സ​മ​യം ര​ണ്ട് ചു​ഴ​ലി​ക്കാ​റ്റു​ക​ൾ സ്ഥാ​നം​പി​ടി​ക്കു​ന്ന​ത്.

ഒ​മാ​ൻ ന​ൽ​കി​യ മ​ഹാ എ​ന്ന പേ​രാ​ണ് പു​തി​യ ചു​ഴ​ലി​ക്കാ​റ്റി​ന്. അ​തേ​സ​മ​യം വ​ട​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ കൊ​ടും ചു​ഴ​ലി​യാ​യി സ്ഥി​തി​ചെ​യ്യു​ന്ന ക്യാ​റി​െൻറ തീ​വ്ര​ത അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​റ​ഞ്ഞു​തു​ട​ങ്ങു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

നി​ല​വി​ൽ ക​ന്യാ​കു​മാ​രി​ക്ക് മു​ക​ളി​ൽ അ​തി​തീ​വ്ര​ത പ്രാ​പി​ക്കു​ന്ന ന്യൂ​ന​മ​ർ​ദ​ത്തെ ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി നോ​ക്കി​ക്കാ​ണു​ന്ന​ത്. അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​െൻറ ഫ​ലം ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് അ​ധി​കൃ​ത​ർ​ക്കു​ള്ള​ത്. തീ​വ്ര ന്യൂ​ന​മ​ർ​ദ​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainOrange Alertrain alert
News Summary - orange alert in two districts -kerala news
Next Story