Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും ന്യൂനമർദ...

വീണ്ടും ന്യൂനമർദ സാധ്യത; ആറ്​ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​

text_fields
bookmark_border
heavy rain
cancel

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ആ​റ് ദി​വ​സ​ത്തി​നു​ള്ളി​ൽ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ലും അ​റ​ബി​ക്ക​ട​ലി​ലും ഓ​രോ പു​തി​യ ന്യൂ​ന​മ​ര്‍ദ​ങ്ങ​ള്‍ കൂ​ടി രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. നി​ല​വി​ൽ ബം​ഗാ​ള്‍ ഉ​ള്‍ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍ദം നാ​ളെ​യോ​ടെ ആ​ന്ധ്ര​പ്ര​ദേ​ശ് തീ​ര​ത്ത് ക​ര​യി​ല്‍ പ്ര​വേ​ശി​ച്ച്​ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.

ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ന്യൂ​ന​മ​ര്‍ദ​ത്തിെൻറ ഫ​ല​മാ​യി 25 വ​രെ​യു​ള്ള ര​ണ്ടാ​ഴ്ച സം​സ്ഥാ​ന​ത്ത്, പ്ര​ത്യേ​കി​ച്ച് മ​ധ്യ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍, സാ​ധാ​ര​ണ​യി​ല്‍ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

അടുത്ത മൂന്ന്​ മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Show Full Article
TAGS:heavy rain 
News Summary - Orange alert in six districts
Next Story