Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശക്തമായ മഴക്ക് സാധ്യത: ...

ശക്തമായ മഴക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

text_fields
bookmark_border
ശക്തമായ മഴക്ക് സാധ്യത:  നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ജൂ​ൺ ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ലും തി​രു​വ​ന​ന്ത​പു​ രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ 10നും ​കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ള്ള ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ (115 മി.​മീ​റ്റ​ർ വ​രെ) അ​തി​ശ​ക്ത​മാ​യ​തോ (115 മി.​മീ​റ്റ​ർ മു​ത​ൽ 204.5 മി.​മീ​റ്റ​ർ വ​രെ) ആ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷം അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥ പ്ര​വ​ച​നം.

കോ​ഴി​ക്കോ​ട് (ജൂ​ൺ ഏ​ഴ്), തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം (ജൂ​ൺ എ​ട്ട്), തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം (ജൂ​ൺ ഒ​മ്പ​ത്), പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് (ജൂ​ൺ 10) ജി​ല്ല​ക​ളി​ലാ​ണ്​ മ​ഞ്ഞ അ​ല​ർ​ട്ട്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥ പ്ര​വ​ച​ന​ങ്ങ​ൾ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പു​തു​ക്കു​ന്ന മു​റ​ക്ക് അ​ല​ർ​ട്ടു​ക​ളി​ൽ മാ​റ്റം വ​രാം. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും താ​ലൂ​ക്ക് ത​ല​ത്തി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ ആ​രം​ഭി​ക്കാ​നു​മു​ള്ള നി​ർ​ദേ​ശം സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:Orange Alert heavy rain weather yellow alert kerala news malayalam news 
Web Title - orange alert in deifferent district -kerala news
Next Story