Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിനെക്കുറിച്ച 113 ചോദ്യങ്ങൾക്ക് മറുപടി കിട്ടിയില്ലെന്ന് പ്രതിപക്ഷം
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസിനെക്കുറിച്ചുള്ള 113 ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ഏപ്രിൽ 25ാം തീയതി നൽകിയ ചോദ്യങ്ങളാണിതെന്നും ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള അംഗങ്ങളുടെ ചോദ്യം ഇതിൽ ഉൾപ്പെടുെന്നന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇത് സഭയുടെ അവകാശലംഘനമാണ്. ചോദ്യത്തിന് മറുപടി നൽകാതെ എങ്ങനെ ധനാഭ്യർഥന ചർച്ചയിൽ പെങ്കടുക്കുമെന്നും അദ്ദേഹം ചോദിച്ചു. പ്രശ്നം ഗൗരവമുള്ളതാണെന്നും പരിശോധിക്കുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. അന്വേഷിച്ച് മറുപടി നൽകാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
Next Story
