Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകും 

text_fields
bookmark_border
opposition
cancel

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. വി.ഡി സതീശന്‍ എം.എല്‍.എയാണ് നോട്ടീസ് നല്‍കുന്നത്. സോളാര്‍ റിപ്പോര്‍ട്ടിനെ തോമസ് ചാണ്ടി വിഷയം ഉയര്‍ത്തി പ്രതിരോധിക്കുകയാണ് പ്രതിപക്ഷത്തിന്‍റെ തന്ത്രം.  സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നതോടെ പ്രതിപക്ഷം തോമസ് ചാണ്ടി വിഷയം ഉയര്‍ത്തി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പ്രതിരോധിക്കും.

15 മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന പ്രത്യേക നിയമസഭയിൽ അടിയന്തിര പ്രമേയം അനുവദിക്കുാനുള്ള സാധ്യത കുറവാണ്. എന്നാൽ, പ്രതിപക്ഷ നേതാവിന് പ്രസംഗിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കാനായിരിക്കും അദ്ദേഹം ശ്രമിക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Opposition will give Adjournment motion today-Kerala news
Next Story