Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്തിന്​...

സ്വർണക്കടത്തിന്​ സർക്കാർ കുടപിടി​െച്ചന്ന്​ പ്രതിപക്ഷം; തടയേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനെന്ന്​ സർക്കാർ

text_fields
bookmark_border
gold smuggling
cancel
camera_alt

Representational Image

തിരുവനന്തപുരം: സ്വർണക്കടത്തിന്​ സർക്കാർ കുടപിടി​െച്ചന്നും ജയിലുകൾക്കുള്ളിലും പുറത്തും സർക്കാർ സ്​പോൺസേർഡ്​ ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്നും നിയമസഭയിൽ പ്രതിപക്ഷം. കുറ്റവാളികളെ അതേ നിലയിൽതന്നെ കണ്ട്​ നടപടിയെടുക്കുമെന്ന്​ വ്യക്തമാക്കിയ സർക്കാർ, നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ജയിലുകളില്‍ നടക്കുന്നതെന്നും അറിയിച്ചു. രാമനാട്ടുകര സ്വർണക്കടത്ത്​ വിഷയത്തിൽ അടിയന്തര പ്രമേയത്തിന്​ അവതരണാനുമതി തേടി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നൽകിയ നോട്ടീസിലാണ്​ സർക്കാറും പ്രതിപക്ഷവും തുടർച്ചയായ മൂന്നാംദിവസവും കൊമ്പുകോർത്തത്​. കേസില്‍ ചോദ്യംചെയ്യലിന്​ കസ്​റ്റംസ് വിളിപ്പിച്ചിരുന്ന റമീസി​െൻറ അപകടമരണത്തിൽ ദുരൂഹതയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചപ്പോൾ സത്യം പുറത്തുവരാതിരിക്കാനുള്ള കൊലപാതകമാണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന്​ ഇറങ്ങിപ്പോയി.

സ്വർണക്കടത്ത് തടയേണ്ട ഉത്തരവാദിത്തവും അവകാശവും കേന്ദ്രത്തിനും കസ്​റ്റംസിനുമാണെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്തുണ്ടാകുന്ന ക്രമസമാധാനപ്രശ്​നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്​. റമീസി​െൻറ മരണം കാറിന് പിന്നില്‍ ബൈക്കിടിച്ചപ്പോളുണ്ടായ ഗുരുതര പരിക്ക് കാരണമാണ്. സർക്കാറിനെതിരെ നേരത്തെ ഉയർത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ആവർത്തിക്കുന്നത്​ വിഷയദാരിദ്ര്യം കാരണമാണെന്നും മുഖ്യമ​ന്ത്രി കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത് കണ്ടുപിടിക്കൽ കേന്ദ്ര ഏജന്‍സിയുടെ ചുമതലയെന്ന് പറഞ്ഞ സംസ്​ഥാന സർക്കാർ ഒഴിഞ്ഞുമാറുന്നത് ശരിയാണോയെന്ന്​ ചോദിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ക്രിമിനലുകള്‍ നാട്ടില്‍ വട്ടം കറങ്ങുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യ​െപ്പട്ടു. സ്വര്‍ണക്കടത്തി​ന്​ നേതൃത്വം നൽകുന്നത്​ ഡി.വൈ.എഫ്​​.​െഎക്കാരാ​ണ്​. ഇതിനായി രാമനാട്ടുകര സംഭവത്തിലെ പ്രതി അര്‍ജുന്‍ ആയങ്കിക്ക്​ 50 അംഗ കുരുവി സംഘം ഉണ്ട്. പൊലീസ് ആസ്​ഥാനത്തെ രഹസ്യങ്ങള്‍ അറിയുന്നവര്‍ സഭയിലുണ്ടെന്ന്​ ഒാര്‍ക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടി ബന്ധം മറയാക്കി നടത്തുന്ന ആക്രമണവും തട്ടിപ്പുമാണ്​ ഇവിടെ നടക്കുന്നതെന്ന് ഇറങ്ങിപ്പോക്ക്​ ​പ്രസംഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ജയിലിൽ കിടക്കുന്ന ടി.പി കേസ്​ പ്രതികളാണ്​ സ്വർണക്കടത്തിന്​ ഇടപെടുന്നതും ക്വട്ടേഷന്‍ നടപ്പാക്കുകയും ചെയ്യുന്നത്​. സ്വർണക്കടത്തിലെ പ്രതികളുടെ പേര് പറയാന്‍ പോലും മുഖ്യമന്ത്രി തയാറാകുന്നി​െല്ലന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smuggling
News Summary - Opposition to government crackdown on gold smuggling; The government blames the center for the blockade
Next Story