Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷസമരം...

പ്രതിപക്ഷസമരം കനഗോലുവിന്‍റെ നിർദേശപ്രകാരം -ശിവൻകുട്ടി

text_fields
bookmark_border
v sivankutty
cancel
Listen to this Article

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം കനഗോലുവിന്‍റെ നിർദേശപ്രകാരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ചത്തെ സമരം സ്പീക്കറെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. പ്രതിപക്ഷ നേതാവ് അഞ്ച് മിനിറ്റ് ഇടവിട്ട് നിർദേശം നൽകുകയായിരുന്നു. കനഗോലുവിന്‍റെ നിർദേശപ്രകാരമായിരുന്നു ഇതെല്ലാമെന്നും മന്ത്രി ആരോപിച്ചു. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനിൽ കനഗോലു.

പ്രതിപക്ഷനേതാവിന് എന്ത് സംഭവിച്ചുവെന്നറിയില്ല. കഴിഞ്ഞദിവസം തനിക്കെതിരെ തരംതാഴ്ന്ന വാക്കുകൾ ഉപയോഗിച്ചുവെന്നും പിറ്റേന്ന് സഭയിൽ വന്ന് അദ്ദേഹം കള്ളം പറഞ്ഞുവെന്നും ശിവൻകുട്ടി പറഞ്ഞു. എല്ലാവരോടും പുച്ഛം മാത്രമാണ് പ്രതിപക്ഷനേതാവിന്. തോന്നിവാസങ്ങളെ ന്യായീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയായി അദ്ദേഹം മാറി. സതീശൻ മുഖ്യമന്ത്രിയാകാൻ പഠിക്കുകയാണ്. എന്നാൽ, മൂന്നാമതും ഇടതുസർക്കാർ അധികാരത്തിൽ വരും. വിരട്ടൽ വേണ്ടെന്നും തങ്ങൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ പലർക്കും മുണ്ട് തലയിലിട്ട് പോകേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആസൂത്രിത അധിക്ഷേപം -പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം സുനിൽ കനഗോലുവിന്‍റെ നിർദേശപ്രകാരമാണെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആസൂത്രിതമായി ഒരു വ്യക്തിയെ അധിക്ഷേപിക്കുകയാണ്. നിയമസഭയില്‍ സമരം ചെയ്യാന്‍ കനഗോലുവിന്റെ ഉപദേശം വേണോ?. സുനില്‍ കനഗോലു കോണ്‍ഗ്രസ് അംഗമാണ്. അദ്ദേഹം രാജ്യത്ത് എല്ലായിടത്തും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കാറുണ്ട്. കേരളത്തില്‍ യു.ഡി.എഫ് ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് പരിപാടികള്‍ തീരുമാനിക്കുന്നത്.

ടൈഡല്‍ 7 എന്ന മും​െബെയിലെ പി.ആര്‍ ഏജന്‍സിക്ക് കോടികള്‍ നല്‍കി കൊണ്ടുവന്നാണല്ലോ മുഖ്യമന്ത്രി പ്രചാരണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala AssemblyV SivankuttyKerala News
News Summary - Opposition struggle under Kanagolu's instructions - Sivankutty
Next Story