Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ മദ്യ...

സംസ്ഥാനത്ത്​ മദ്യ കുംഭകോണമെന്ന്​ തിരുവഞ്ചൂർ

text_fields
bookmark_border
സംസ്ഥാനത്ത്​ മദ്യ കുംഭകോണമെന്ന്​ തിരുവഞ്ചൂർ
cancel

തിരുവനന്തപു​രം: വിദേശ നിര്‍മ്മിത വിദേശ മദ്യം ബിവറേജ്​ ഒൗട്ട്​ലറ്റ്​ വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയ ില്‍ വന്‍ അഴിമതിയെന്ന് മുൻ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബ്രൂവറി-ഡിസ്​റ്റലറി അഴിമതിക്ക് ശേഷം നടന്ന ഏറ്റ വും വലിയ കുംഭകോണമാണ് വിദേശ നിര്‍മ്മിത വിദേശ മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ട്​ലറ്റുകള്‍ വഴിയു ം കൊടുക്കാനുള്ള തീരുമാനം. 17 കമ്പനികൾക്കാണ്​ വിദേശ മദ്യം വിൽക്കാനുള്ള അനുമതി നൽകിയത്​. എന്നാൽ വിവരാവകാശ നിയമപ് രകാരം ചോദിച്ച​പ്പോൾ 15 മദ്യ കമ്പനികളുടെ ലിസ്​റ്റാണ്​ നൽകിയത്​. അതിൽ ഹരിയാനയിലെ ബക്കാർഡി ഇന്ത്യ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്ന കുത്തക കമ്പനിയുമുണ്ട്​. 4000 ​േകാടി വാർഷിക വരുമാനമുള്ള ഇൗ മദ്യ മാഫിയക്കാണ്​ കേരളത്തിൽ മദ്യമൊഴുക്കാനുള്ള അനുമതി നൽകിയിരിക്കുന്നതെന്നും തിരുവഞ്ചൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഫിനാൻസ്​ ബില്ലിൽ വിദേശനിർമിത വിദേശമദ്യം വിൽക്കാനുള്ള തീരുമാനത്തെ സമിതിയിലുണ്ടായിരുന്ന താൻ ഉൾപ്പെ​െട മുന്നുപേർ എതിർത്തിരുന്നു. ഫിനാൻസ്​ ബില്ലി​​​​​​െൻറ അടിസ്ഥാനത്തിൽ 90 ദിവസത്തിനുള്ളിൽ അവർക്ക്​ അനുമതി നൽകി. ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം ധൃതിപിടിച്ചുള്ളതായിരുന്നു.

കേരളത്തിൽ മദ്യമൊഴുക്കുന്നതിന്​ വിദേശത്തുനിന്നുള്ള മദ്യ മാഫിയയെ കൊണ്ടുവന്നത്​ അഴിമതിയാണ്​. ബിയർ പാർലറുകളിൽ പോല​ും വിദേശമദ്യം നൽകാനുള്ള അനുമതി നൽകിയതും ഇതി​​​​​​െൻറ ഭാഗമാണ്​. കേരളത്തെ മദ്യത്തില്‍ മുക്കാനാണ് ശ്രമം. എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണം. ഇതില്‍ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

ബ്യൂവറി- ഡിസ്​ലറി യൂനിറ്റുകൾക്ക്​ അനുമതി നൽകുന്നതിനെതിരെ അടിസ്ഥാനരഹിതമായ വാദങ്ങൾ ഉയർന്നതിനാൽ ​േയാജ്യമല്ലാത്ത സാഹചര്യത്തിൽ തീരുമാനം റദ്ദാക്കുന്നുവെന്നാണ്​ എക്​സ്​സൈസ്​ മന്ത്രി പുറത്തിറക്കിയിട്ടുള്ള ഉത്തരവിൽ പറയുന്നത്​​. അനുയോജ്യമായ സാഹചര്യമുണ്ടായാൽ മദ്യ നിർമാണ യൂനിറ്റുകൾക്കും അനുമതി നൽകുമെന്നാണ്​ ഇൗ പ്രസ്​താവനയിൽ വ്യക്തമാക്കുന്നതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLiqourBiveragewine parlourfinance bill
News Summary - Opposition slams Government on to allow foreign liqour sale- Kerala news
Next Story