Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷം പാരവെപ്പ്...

പ്രതിപക്ഷം പാരവെപ്പ് രാഷ്ട്രീയം ഉപേക്ഷിക്കണം- ഇ.പി ജയരാജൻ

text_fields
bookmark_border
പ്രതിപക്ഷം പാരവെപ്പ് രാഷ്ട്രീയം ഉപേക്ഷിക്കണം- ഇ.പി ജയരാജൻ
cancel

തിരുവനന്തപുരം: പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി ഇ.പി ജയരാജൻ. ഇ-ബസ് പദ്ധതിക്ക് പ്രതിപക്ഷം പാരവെക്കുകയാണ്, വികസനം ഇല്ലാതെ കേരളം മുരടിച്ച് പോകണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആഗ്രഹമെന്നും ഈ വഴി പ്രതിപക്ഷം ഉപേക്ഷിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ഇലക്ട്രിക് ബസുകളുണ്ടാക്കി കേരളത്തില്‍ കാര്‍ബണിന്റെ അളവ് കുറച്ചുകൊണ്ടുവരാനാണ് ഈ കാലോചിത നടപടിക്ക് പുറപ്പെട്ടത്, അതിന് പാരവെക്കുകയായിരുന്നു കേരളത്തിന്‍റെ പ്രതിപക്ഷം. വികസിച്ച് വരുന്ന സ്ഥലങ്ങളിലൊക്കെ പാരവെച്ച് നടക്കുകയാണ്, അതിനാല്‍ ഈ പാരവെപ്പ് രാഷ്ട്രീയം ഉപേക്ഷിച്ച് മനുഷ്യര്‍ക്ക് വേണ്ടിയിട്ടുള്ള രാഷ്ട്രീയം സ്വീകരിക്കാന്‍ പ്രതിപക്ഷത്തുള്ളവര്‍ക്ക് കഴിയട്ടേയെന്നും അതിനുള്ള ബുദ്ധിയുണ്ടാവട്ടെ എന്നും ജയരാജന്‍ പറഞ്ഞു.

Show Full Article
TAGS:Opposition politics E P Jayarajan 
Next Story