Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദ നിയമ...

വിവാദ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷം

text_fields
bookmark_border
വിവാദ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷം
cancel

തിരുവനന്തപുരം: പൊലീസിന്​ അമിതാധികാരം നൽകുന്ന പൊലീസ്​ ആക്​ട്​ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനവുമായി പ്രതിപക്ഷം. പാളയം രക്​തസാക്ഷി മണ്ഡപത്തിൽനിന്ന്​ സെക്രട്ടറിയേറ്റിലേക്കാണ്​ കാൽനട പ്രകടനം നടത്തുന്നത്​. രമേശ്​ ചെന്നിത്തല, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്ന മാർച്ചിൽ പ്ലക്കാർഡുകളുമായി മുതിർന്ന നേതാക്കളുമുണ്ട്​.

വ്യക്​തികളെ അപമാനിച്ചുവെന്ന പരാതി ലഭിച്ചാൽ വാറൻറ്​ പോലും നൽകാതെ കുറ്റാരോപിതനെ അറസ്​റ്റ്​ ചെയ്യാൻ പൊലീസിന്​ അനുമതി നൽകുന്നതാണ്​ പുതിയ നിയമം. മൂന്നുവ​ർ​ഷം വ​രെ ത​ട​വ്​ ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കും വിധമാണ്​ ഭേ​ദ​ഗ​തി​. സൈ​ബ​ർ ഇടങ്ങളിലെ അ​ധി​ക്ഷേ​പം ത​ട​യാ​ൻ എന്ന പേരിലാണ്​ നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്​ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്​. ഇതിൻെറ മറവിൽ​ മാധ്യമസ്വാതന്ത്ര്യത്തിന്​ തന്നെ കൂച്ചുവിലങ്ങിടാനാണ് നീക്കമെന്നാണ്​​ പ്രതിപക്ഷത്തിൻെറ ആരോപണം. ഭേദഗതിക്കെതിരെ നിയമജ്ഞരടക്കമുള്ളവർ രൂക്ഷവിമർശനമാണ്​ ഉയർത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfcongressPolice Act amendment118 a
News Summary - Opposition marches to protest police act amendment
Next Story