പ്രതിപക്ഷത്തിന്റെ സമനില തെറ്റി -എ.കെ. ബാലൻ
text_fieldsകണ്ണൂർ: കേരളത്തിൽ പ്രതിപക്ഷത്തിന്റെ സമനില തെറ്റിയെന്നും വിദേശ ചികിത്സവേണമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു പത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നത്. ചർച്ചക്കെടുത്തില്ലെങ്കിൽ വാക്കൗട്ട് നടത്തുന്നതിൽ അർഥമുണ്ട്. സർക്കാർ പ്രമേയം അംഗീകരിച്ച് ചട്ടപ്രകാരം സമയം നിശ്ചയിച്ചപ്പോഴാണ് പ്രതിപക്ഷം കോലാഹലം നടത്തിയത്. അനുവദിച്ചാലും ഇല്ലെങ്കിലും പ്രതിപക്ഷ ബഹളമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

