Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനസിൽ പ്രത്യാശ...

മനസിൽ പ്രത്യാശ ഉണ്ടാകണം, പുതുവർഷം മാറ്റങ്ങളുടേതാകട്ടെ; പുതുവത്സരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്

text_fields
bookmark_border
മനസിൽ പ്രത്യാശ ഉണ്ടാകണം, പുതുവർഷം മാറ്റങ്ങളുടേതാകട്ടെ; പുതുവത്സരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്
cancel
Listen to this Article

തിരുവനന്തപുരം: എല്ലാ കേരളീയർക്കും പുതുവത്സരാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുവർഷം മാറ്റങ്ങളുടേതാകട്ടെ. എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങളുണ്ടാകട്ടെയെന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.

ആശംസയുടെ പൂർണ രൂപം:
ഏറെ പ്രതീക്ഷകളോടെ എല്ലാവരും പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്. 2026 പ്രതീക്ഷകളുടെ വര്‍ഷമാണ്. എല്ലാവരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാകണം. മനസില്‍ പ്രത്യാശ ഉണ്ടാകണം. ജീവിതത്തെ കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളുണ്ടാകണം. ജീവിത നിലവാരത്തില്‍ മാറ്റങ്ങളുണ്ടാകണം. ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും സന്തോഷമുണ്ടാകണം. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും പാരസ്പര്യത്തിന്റെയും പുതുവര്‍ഷം ആയിരിക്കണം വരേണ്ടത്. മാറ്റങ്ങള്‍ ഉണ്ടാകണം, അതുണ്ടായേ മതിയാകൂ. പുതുവര്‍ഷം മാറ്റങ്ങളുടേതാകട്ടെ. എല്ലാവര്‍ക്കും ഊഷ്മളമായ പുതുവത്സര ആശംസകള്‍ നേരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition leaderHappy New YearVD SatheesanLatest News
News Summary - Opposition leader VD Satheesan wishes Happy New Year
Next Story