Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ആർ. ശ്രീജേഷിന്...

പി.ആർ. ശ്രീജേഷിന് ഓണാശംസകൾ നേർന്ന് വി.ഡി സതീശൻ

text_fields
bookmark_border
PR Sreejesh, vd satheesan
cancel

കൊച്ചി: ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാവും മലയാളി ഹോക്കി താരവുമായ പി.ആർ. ശ്രീജേഷിന് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിഴക്കമ്പലം പള്ളിക്കര പറാട്ട് വീട്ടിലെത്തിയാണ് ശ്രീജേഷിനും കുടുംബത്തിനും പ്രതിപക്ഷ നേതാവ് ആശംസകൾ നേർന്നത്.

41 വർഷത്തെ കാത്തിരിപ്പിന്​ വിരാമമിട്ടാണ്​ ഇന്ത്യ ഹോക്കിയിൽ ഒരു ഒളിമ്പിക്​സ്​ മെഡൽ സ്വന്തമാക്കുന്നത്​. ടോക്യോയിൽ 5-4നാണ് ഇന്ത്യൻ ടീം ജർമ്മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്. ജർമ്മനിക്കെതിരായ മത്സരത്തിൽ മിന്നും സേവുകളിലൂടെ ഇന്ത്യയുടെ കോട്ട കാത്തത്​ മലയാളി താരം ശ്രീജേഷായിരുന്നു.

സീനിയർ ഗോൾകീപ്പറായ അഡ്രിയൻ ഡിസൂസയ്​ക്കും ഭാരത്​ ഛേത്രിക്കുമായി പലകുറി വഴിമാറി കൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഇന്ത്യൻ ഹോക്കിയിൽ സമാനതകളില്ലാത്ത നേട്ടമാണ്​ ശ്രീജേഷ്​ സ്വന്തമാക്കിയത്​. കൊളംബോയിൽ നടന്ന സൗത്ത്​ ഏഷ്യൻ ഗെയിംസിലാണ്​ ശ്രീജേഷ്​ അരങ്ങേറിയത്​.

രണ്ട്​ വർഷത്തിന്​ ശേഷം നടന്ന ജൂനിയർ ഏഷ്യകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ മികച്ച ഗോൾകീപ്പറായി ശ്രീജേഷ്​ വരവറിയിച്ചു. പിന്നീട്​ പല നിർണായക മത്സരങ്ങളിലും ഇന്ത്യയുടെ കോട്ട കാത്തത്​ ശ്രീജേഷായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PR Sreejesholympics 2021onam 2021VD Satheesan
News Summary - Opposition Leader vd satheesan onam greeting to PR Sreejesh
Next Story