Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വിശ്വാസത്തിലൂന്നി...

‘വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവി’; മാർ ജോസഫ് പൗവത്തിലിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ്

text_fields
bookmark_border
Mar Joseph Powathil, VD Satheesan
cancel

തിരുവനന്തപുരം: സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു.

വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു മാർ ജോസഫ് പൗവത്തിലെന്ന് വി.ഡി സതീശൻ പറഞ്ഞു. ‘സഭയുടെ കിരീടം’ എന്നാണ് ബനഡിക്ട് മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സിറോ മലബാർ സഭയുടെ തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും മാർ ജോസഫ് പൗവത്തിലായിരുന്നു.

ഗുരുശ്രേഷ്ഠനായ ആർച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിന്‍റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും അനുശോച സന്ദേശത്തിൽ വി.ഡി സതീശൻ വ്യക്തമാക്കി.

Show Full Article
TAGS:Mar Joseph Powathil VD Satheesan 
News Summary - Opposition leader VD Satheesan condoles death of Mar Joseph Powathil
Next Story