പിണറായി ബി.ജെ.പിയുടെ തലതൊട്ടപ്പൻ –പ്രതിപക്ഷനേതാവ്
text_fieldsതിരുവനന്തപുരം: ബി.ജെ.പിയുടെ ഒക്ക ചങ്ങാതിയാണ് കോൺഗ്രെസന്ന് പറഞ്ഞ പിണറായി വിജയനാണ് യഥാർഥത്തിൽ ബി.ജെ.പിയുടെ തലതൊട്ടപ്പനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഭയംകാരണം സംസ്ഥാനെത്തത്തുന്ന ഭക്തർപോലും സന്നിധാനത്തേക്ക് പോകാതെ മടങ്ങുെന്നന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യാഥാർഥ്യം മറച്ചുവെച്ച് അസത്യം പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി തുടരുകയാണ്. കേരള രാഷ്ട്രീയത്തിൽ അപ്രസക്തമായിരുന്ന ബി.ജെ.പിക്ക് ജീവവായു നൽകാനുള്ള പരിശ്രമമാണ് മുഖ്യമന്ത്രി ശബരിമലയിലൂടെ നടത്തിയത്. ബി.ജെ.പിയെ ശക്തിപ്പെടുത്തുക വഴി യു.ഡി.എഫിനെയും കോൺഗ്രസിനെയും ക്ഷീണിപ്പിക്കാമെന്ന ധാരണയിലാണ് മുഖ്യമന്ത്രിയും സർക്കാറും മുന്നോട്ടുപോകുന്നത്. മന്ത്രി കെ.ടി. ജലീലിെൻറ ബന്ധുനിയമനം സംബന്ധിച്ച രേഖകൾ നിയമസഭയുടെ മേശപ്പുറത്ത് വെക്കണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
