Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രോട്ടോക്കോൾ...

പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ച: പ്രതിപക്ഷ നേതാവിന്റെ വിമാന യാത്ര മുടങ്ങി

text_fields
bookmark_border
പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ച: പ്രതിപക്ഷ നേതാവിന്റെ വിമാന യാത്ര മുടങ്ങി
cancel

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാന യാത്ര മുടങ്ങി. ഡൽഹിയിൽനിന്ന് കോഴിക്കോട്ടേക്ക് 2.50 ന് തിരിച്ച വിമാനത്തിലായിരുന്നു പിണറായി വിജയൻ യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് പൊളിറ്റ് ബ്യൂറോ യോഗം കഴിയുന്നതിനു മുന്നേ അദ്ദേഹം പാർട്ടി ആസ്ഥാനത്തുനിന്ന് ഇറങ്ങിയിരുന്നു.

കേരളഹൗസിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു വിമാനത്താവളത്തിലേക്കുള്ള യാത്ര.വിമാനത്താവളത്തിൽ എത്തിയ ശേഷം ലോഞ്ചിൽ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യമായ സമയത്ത് അറിയിപ്പ് ലഭിക്കാത്തതാണ് യാത്ര മുടങ്ങാൻ കാരണമായതെന്നാണ് അദ്ദേഹത്തിന് ഒപ്പമുള്ളവർ പറയുന്നു. നിലവിൽ അദ്ദേഹം വിമാനത്താവളത്തിൽ തുടരുകയാണ്.

പ്രോട്ടോക്കോൾ വിഭാഗത്തിന്റെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. പിണറായി വരുന്ന വിവരം പ്രോട്ടോക്കോൾ വിഭാഗം ഇൻഡിഗോയെ അറിയിച്ചിരുന്നില്ല. ഇനി രാത്രി 7.10നുള്ള വിമാനത്തിൽ പിണറായി കേരളത്തിലേക്ക് തിരിക്കും.പി.ബി യോഗം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനായി പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് ഡല്‍ഹി എയർപോർട്ടിൽ എത്തിയിരുന്നു.

എന്നാൽ, ലോഞ്ചിലിരുന്ന പിണറായിക്ക് അറിയിപ്പ് ലഭിച്ചില്ല. ഇനി കോഴിക്കോട്ടേക്ക് മടങ്ങാന്‍ മറ്റൊരുവിമാനത്തിനായി കാത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ്. പി.ബി യോഗം ഒന്നരയക്ക് കഴിഞ്ഞതെങ്കിലും കേരള നേതാക്കൾ യോഗം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മടങ്ങിയിരുന്നു. നേരത്തെ ഇൻഡിഗോ സർവിസിന്റെ കെടുകാര്യങ്ങൾ ഇ.പി. ജയരാജനും വ്യക്തമാക്കിയിരുന്നു.

സമയത്ത് വീട്ടിൽ എത്തണമെങ്കിൽ മറ്റു സർവിസുകൾ ആശ്രയിക്കേണ്ടിവരുമെന്നായിരുന്നു ഇ.പി. ജയരാജൻ പറഞ്ഞു. അതേസമയം, സി.പി.എം പോളിറ്റ് ബ്യൂറോ യോഗം സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ട് തള്ളി. കേന്ദ്ര കമ്മിറ്റിക്ക് മുമ്പായി പുതിയ റിപ്പോർട്ട് സമർപ്പിക്കണം. കേരള ഘടകത്തിനെതിരെ സി.പി.എം പി.ബിയിൽ വിമർശനം ഉയർന്നു. നേതൃതലത്തിൽ വീഴ്ചയുണ്ടായതായി വിമർശനം. സംഘടനാ ദൗർബല്യം കേരളത്തിലുണ്ടായി.

നേതൃത്വം പൊതുജനങ്ങളിൽനിന്നും അകന്നു.ജനവികാരവും അടിത്തട്ടിലെ ചലനങ്ങളും അറിയാൻ കഴിഞ്ഞില്ല. അടിമുടി തിരുത്തലുകൾ ആവശ്യം. ആദ്യം തിരുത്തലുകൾ വേണ്ടത് നേതൃതലത്തിൽ. മുതിർന്ന നേതാക്കൾ മറ്റുള്ളവർക്ക് മാതൃകയാകണമെന്നും യോഗം വിലയിരുത്തി. എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകൾ റിപ്പോർട്ടിൽ പൂർണമായി ഉൾക്കൊണ്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition leaderprotocolflight cancelledPinarayi Vijayanlapses
News Summary - Protocol department's lapse: Opposition leader Pinarayi Vijayan's flight cancelled
Next Story