Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
thomas isaac
cancel
Homechevron_rightNewschevron_rightKeralachevron_rightപ്രസക്തമായ ഒരു...

പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷ നേതാവിനും കൂട്ടർക്കും മറുപടിയില്ല -മന്ത്രി തോമസ്​ ​ഐസക്ക്​

text_fields
bookmark_border

തിരുവനന്തപുരം: കിഫ്ബിക്കെതിരെ ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ഒളിച്ചുകളി കൈയോടെ പിടിക്കപ്പെട്ടതി​െൻറ ജാള്യം മറക്കാൻ വീണേടത്ത്​ കിടന്നുരുളുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന്​ സംസ്​ഥാന ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ്​ ​െഎസക്ക്​. പ്രസക്തമായ ഒരു ചോദ്യത്തിനും പ്രതിപക്ഷനേതാവിനും കൂട്ടർക്കും മറുപടിയില്ല.

അതിനുപകരം സി.എ.ജിയുടെ കരട്​ റിപ്പോർട്ടിലെ പരാമർശത്തി​െൻറ പേരിൽ പത്രസമ്മേളനം നടത്തിയത് എന്തോ മഹാഅപരാധമെന്ന തൊടുന്യായം പറഞ്ഞ് ഒളിച്ചോടാനാണ് ശ്രമം. അതു നടക്കില്ല. കരട്​ റിപ്പോർട്ടി​െൻറ മറവിൽ സി.എ.ജി അസംബന്ധം എഴുന്നെള്ളിച്ചാൽ ജനങ്ങൾക്ക്​ മുന്നിൽ തുറന്നുകാട്ടും. അതിനിയും ചെയ്യും.

എന്ന്​ മുതലാണ് സി.എ.ജിയുടെ കരടു റിപ്പോർട്ട് പ്രതിപക്ഷ നേതാവിനും യു.ഡി.എഫിനും പവിത്ര രേഖയായത്? ലാവലിൻ ഓർമയുണ്ടല്ലോ. സി.എ.ജിയുടെ കരട്​ റിപ്പോർട്ടിലെ പരാമർശം വെച്ചെല്ലേ ഖജനാവിന് 375 കോടിയുടെ നഷ്​ടമുണ്ടായെന്ന കള്ളക്കഥ പ്രചരിപ്പിച്ചത്? യഥാർത്ഥ റിപ്പോർട്ടിൽ അങ്ങനെയൊരു പരാമർശമുണ്ടോ?

ചെലവഴിച്ച തുകക്ക്​ ആനുപാതിക നേട്ടമുണ്ടായില്ല എന്നാണ് അന്തിമ റിപ്പോർട്ടിലെ പരാമർശം. 'കൃത്യമായ നേട്ടങ്ങൾ നൽകിയില്ല' എന്നാണ് പരാമർശം. എന്നുവെച്ചാൽ നേട്ടമുണ്ടായി, പക്ഷേ, ചെലവിന് ആനുപാതികമല്ല എന്ന്. പക്ഷേ, കരട് റിപ്പോർട്ടിൽ '374.50 കോടി രൂപയുടെ മുഴുവൻ ചെലവും പാഴായിപ്പോയി' എന്നായിരുന്നു.

ആ പരാമർശം വെച്ചല്ലേ ഇക്കണ്ട ആഘോഷമെല്ലാം നടത്തിയത്? കരട് റിപ്പോർട്ടിലെ ലക്കും ലെഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്​ട്രീയ മുതലെടുപ്പാണ്. ഇനിയത് അനുവദിച്ച്​ തരാനാവില്ല. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് ആഭ്യന്തര മന്ത്രിയെ മറികടന്ന് അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ലാവലിൻ കേസിൽ ഉപഹർജി നൽകിയ സംഭവം പ്രതിപക്ഷ നേതാവിന് ഓർമയുണ്ടാകുമല്ലോ. ആ ഹർജിയിലും കരട്​ റിപ്പോർട്ടിലെ പരാമർശമാണ് എഴുതിപ്പിടിപ്പിച്ചത്.

കോപ്പി കൈയിലുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പരിശോധിച്ചു നോക്കൂ. ലാവലിൻ കരാർ സംബന്ധിച്ച് സി.എ.ജിയുടെ അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് പത്തുകൊല്ലം കഴിഞ്ഞിട്ടും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പോലും മുതലെടുപ്പ്​ ശ്രമങ്ങൾക്ക് ഉപയോഗിച്ചത് കരട് റിപ്പോർട്ടിലെ പരാമർശങ്ങളാണ്. ആ കളി ഇനി അനുവദിക്കാനാവില്ല.

സി.എ.ജിയുടെ കരട്​ റിപ്പോർട്ടിലെ പരാമർശം രാഷ്​ട്രീയ ആയുധമാക്കി ലാവലിൻ കേസിൽ സി.പി.എമ്മിനെ വേട്ടയാടിയവരുടെ സാരോപദേശമൊക്കെ കൈയിൽ വെച്ചിരുന്നാൽ മതി. പ്രശ്നം, കരട്​ റിപ്പോർട്ടിലെ പരാമർശത്തിന് നിയമത്തി​െൻറയും വ്യവസ്ഥയുടെയും കീഴ്​വഴക്കങ്ങളുടെയും യുക്തിയുടെയും പിൻബലമുണ്ടോ എന്നാണ്. കരട് റിപ്പോർട്ടി​െൻറ വിശുദ്ധിയൊക്കെ നമുക്ക് നിയമസഭയിൽ വഴിയേ ചർച്ച ചെയ്യാം.

ഞാനുയർത്തിയത് ഗുരുതരമായ പ്രശ്നമാണ്. സംസ്ഥാനത്തി​െൻറ ഭാവിയെയും അധികാരത്തെയും സംബന്ധിച്ചാണത്. ഉത്തരവാദിത്തമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടത് അതിനെക്കുറിച്ചാണ്. സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്ക് ആർ.ബി.ഐയുടെയും സെബിയുടെയും നിയമങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ അധികാരമുണ്ടോ? എന്താണ് യു.ഡി.എഫി​െൻറ നിലപാട്? ആ അടിസ്ഥാന ചോദ്യത്തോട് നിങ്ങൾ കേരള ജനതക്ക്​ മുന്നിൽ നിലപാട് വ്യക്തമാക്കിയേ മതിയാകൂ -തോമസ്​ ​െഎസക്ക്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaaccag reportkiifb
Next Story