Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ ഉപനേതൃസ്ഥാനം...

പ്രതിപക്ഷ ഉപനേതൃസ്ഥാനം ഇനി മുട്ടുമടക്കേണ്ട; സി.പി.ഐയിൽ പൊതുവികാരം

text_fields
bookmark_border
പ്രതിപക്ഷ ഉപനേതൃസ്ഥാനം ഇനി മുട്ടുമടക്കേണ്ട; സി.പി.ഐയിൽ പൊതുവികാരം
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​യെ ചൊ​ല്ലി മു​ന്ന​ണി​യി​ലെ ത​ർ​ക്ക​ത്തി​ൽ ഇ​നി മു​ട്ടു​മ​ട​ക്കേ​ണ്ടെ​ന്ന്​ സി.​പി.​ഐ. വി​ഷ​യം അ​നി​ശ്ചി​ത​മാ​യി തു​ട​രു​ന്ന ഘ​ട്ട​ത്തി​ൽ അ​നു​ന​യ​വും ച​ർ​ച്ച​യു​മാ​ണ് പ്ര​തീ​ക്ഷി​ച്ച​തെ​ങ്കി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നി​ൽ​നി​ന്ന് പ​രി​ഹാ​സം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ പൊ​തു​വി​കാ​രം. മു​ന്ന​ണി​യി​ലെ നി​യ​മ​സ​ഭ പ്രാ​തി​നി​ധ്യ​മ​ട​ക്കം പി​ടി​വ​ള്ളി​യാ​ക്കി​യാ​ണ് സി.​പി.​ഐ നീ​ക്ക​ങ്ങ​ൾ. ഘ​ട​ക​ക​ക്ഷി​ക​ളാ​യി പ​ത്തോ​ളം പേ​രു​ണ്ടെ​ങ്കി​ലും ആ​ർ.​ജെ.​ഡി​യു​ടെ ഒ​രം​ഗ​ത്തെ മാ​റ്റി​നി​ർ​ത്തി​യാ​ൽ സി.​പി.​എ​മ്മി​നും സി.​പി.​ഐ​ക്കും മാ​ത്ര​മാ​ണ് നി​യ​മ​സ​ഭ പ്രാ​തി​നി​ധ്യ​മു​ള്ള​ത്. മ​റ്റു​ള്ള​വ​രി​ൽ അ​ധി​കം താ​ര​ത​മ്യേ​ന ചെ​റു​ക​ക്ഷി​ക​ളും.

ഈ ​ഘ​ട്ട​ത്തി​ൽ സി.​പി.​ഐ ഉ​യ​ർ​ത്തു​ന്ന ക​ലാ​പ​ക്കൊ​ടി സി.​പി.​എ​മ്മി​ന് മു​മ്പ​ത്തേ​തു​പോ​ലെ അ​വ​ഗ​ണി​ച്ച്​ ത​ള്ളാ​നാ​വി​ല്ല. 100 ലേ​റെ അം​ഗ​ങ്ങ​ളു​ള്ള യു.​ഡി.​എ​ഫി​നെ നേ​രി​ടാ​നു​ള്ള മു​ന്ന​ണി സം​വി​ധാ​ന​ങ്ങ​ൾ ട്രാ​ക്കി​ലെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ശേ​ഷി​ച്ചും. മ​റു​ഭാ​ഗ​ത്ത് സി.​പി.​ഐ​യാ​ക​ട്ടെ, മു​മ്പ്​ കേ​ര​ള കോ​ൺ​ഗ്ര​സ് (മാ​ണി) വി​ഭാ​ഗ​ത്തെ മു​ൻ​നി​ർ​ത്തി ത​ങ്ങ​ളെ ഒ​തു​ക്കാ​നു​ള്ള സി.​പി.​എം നീ​ക്ക​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​കാ​രം കൂ​ടി​യാ​യാ​ണ് പ്ര​തി​പ​ക്ഷ ഉ​പ​നേ​തൃ​പ​ദ​വി​യെ കാ​ണു​ന്ന​ത്.

ഇ​ട​തു​മു​ന്ന​ണി​യി​ലെ​ത്തി​യ ശേ​ഷം ത​ങ്ങ​ളാ​ണ് എ​ൽ.​ഡി.​എ​ഫി​ലെ ര​ണ്ടാം ക​ക്ഷി​യെ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സി​ന്റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ സി.​പി.​എം നി​ശ്ശ​ബ്ദ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ച്ച​താ​യി സി.​പി.​ഐ ക​രു​തു​ന്നു. എ​ന്നാ​ൽ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ മാ​ണി കോ​ൺ​ഗ്ര​സ് സം​പൂ​ജ്യ​രാ​യി. പ്ര​തി​പ​ക്ഷ​ത്താ​ണെ​ങ്കി​ലും ത​ങ്ങ​ളാ​ണ് മു​ന്ന​ണി​യി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രെ​ന്ന് ജ​ന​വി​ധി​യി​ലൂ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സി.​പി.​ഐ, സീ​റ്റെ​ണ്ണം കൂ​ടി മു​ൻ​നി​ർ​ത്തി​യാ​ണ് ഉ​പ​നേ​തൃ​സ്ഥാ​ന​ത്തി​ന് നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്റ​റി ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ലെ പൊ​തു​ത​ത്ത്വ​മ​നു​സ​രി​ച്ച്, ഒ​രു മു​ന്ന​ണി​യി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ളു​ള്ള ര​ണ്ടാ​മ​ത്തെ ക​ക്ഷി​ക്ക് ഉ​പ​നേ​തൃ​സ്ഥാ​ന​ത്തി​ന് സ്വാ​ഭാ​വി​ക അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ് സി.​പി.​ഐ നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. യു.​ഡി.​എ​ഫ് പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന കാ​ല​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ ക​ക്ഷി​യാ​യ കോ​ൺ​ഗ്ര​സ് പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം വ​ഹി​ക്കു​മ്പോ​ൾ, ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യ മു​സ്​​ലിം ലീ​ഗി​ന് ഉ​പ​നേ​തൃ​സ്ഥാ​നം ന​ൽ​കാ​റു​ണ്ട്. മു​ന്ന​ണി മ​ര്യാ​ദ​യു​ടെ ഈ ​മാ​തൃ​ക​യും കീ​ഴ്വ​ഴ​ക്ക​വും എ​ൽ.​ഡി.​എ​ഫി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് സി.​പി.​ഐ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഉ​പ​നേ​തൃ​സ്ഥാ​നം ഔ​ദ്യോ​ഗി​ക​മാ​യി നി​യ​മ​സ​ഭ ച​ട്ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്ക​പ്പെ​ട്ട കാ​ബി​ന​റ്റ് പ​ദ​വി​യ​ല്ല. പ​ല​പ്പോ​ഴും മു​ന്ന​ണി​യി​ലെ രാ​ഷ്ട്രീ​യ ധാ​ര​ണ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത് പ്ര​ഖ്യാ​പി​ക്കാ​റു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIleadersentimentsoppositionKerala News
News Summary - The post of Deputy Leader of the Opposition should no longer be a matter of concern; General sentiment in the CPI
Next Story