Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ജലീലിനെ സഭയിൽ...

മന്ത്രി ജലീലിനെ സഭയിൽ ബഹിഷ്​കരിക്കുമെന്ന്​ ചെന്നിത്തല

text_fields
bookmark_border
മന്ത്രി ജലീലിനെ സഭയിൽ ബഹിഷ്​കരിക്കുമെന്ന്​ ചെന്നിത്തല
cancel

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെ നിയമസഭയിൽ ബഹിഷ്​കരിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സഭാ നടപടികൾ ബഹിഷ്​കരിച്ച്​ പുറത്തെത്തിയ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി ജലീലി​​​െൻറ ഒൗദ്യോഗിക പരിപാടികളും ബഹിഷ്​കരിക്കുമെന്ന്​ ചെന്നിത്തല അറിയിച്ചു.

ബന്ധു നിയമനത്തിൽ മറുപടി പറഞ്ഞ മന്ത്രി ജലീൽ കുറ്റം സമ്മതിച്ച രീതിയിലാണ്​ പ്രസംഗിച്ചത്​. അഴിമതിക്ക്​ മറുപടി പറയാതെ ആദരണീയനായ പാണക്കാട്​ തങ്ങളെ പോലും അപമാനിക്കാനാണ്​ ജലീൽ ശ്രമിച്ചത്​.യൂത്ത്​ ലീഗ്​ നേതാക്കൾ ഉന്നയിച്ച ആരോപണം അക്ഷരം പ്രതി ശരിയാണെന്നും ചെന്നിത്തല പറഞ്ഞു.

സഭാ നടപടികളോട്​ സഹകരിക്കാമെന്ന്​ അറിയിച്ചിട്ടും മന്ത്രിമാർ അടക്കമുള്ളവർ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണ്​ ഉണ്ടായതെന്നും ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗം തടസപ്പെടുത്താൻ മന്ത്രിമാർ ശ്രമിച്ചതായി എം.കെ മുനീർ ആരോപിച്ചു. ബന്ധുനിയമനത്തെ ചൊല്ലി ഭരണപക്ഷവുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന്​ പ്രതിപക്ഷം സഭ ബഹിഷ്​കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newskt jaleel
News Summary - Opposition decided to boycott MInister KT Jaleel- Kerala news
Next Story