Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 5:09 PM GMT Updated On
date_range 13 Oct 2021 5:09 PM GMTസഭയിൽ പി.വി. അൻവറിന്റെ അസാന്നിധ്യം ഉന്നയിച്ച് പ്രതിപക്ഷം
text_fieldsbookmark_border
തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ അസാന്നിധ്യം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഉമ്മൻ ചാണ്ടി, കെ.ടി. ജലീൽ എന്നിവരുടെ അവധി അപേക്ഷ സ്പീക്കർ സഭയിൽ അറിയിക്കുേമ്പാൾ പി.ടി. തോമസാണ് അൻവർ സഭയിൽ ഹാജരാകാത്തത് ചൂണ്ടിക്കാട്ടിയത്.
സഭയിൽ ഹാജരാകാത്ത അൻവർ അവധി അപേക്ഷ നൽകിയിട്ടില്ലെന്നും എന്നാൽ, അദ്ദേഹത്തിെൻറ ചോദ്യം സഭയുടെ പരിഗണനക്ക് വന്നെന്നും പി.ടി. തോമസ് ക്രമപ്രശ്നം ഉന്നയിച്ചു. ചട്ടവിരുദ്ധമായി ഒന്നുമുണ്ടായിട്ടില്ലെന്നും അംഗങ്ങൾക്ക് ചോദ്യം ഇ-മെയിലായും അയക്കാമെന്നും സ്പീക്കർ മറുപടി നൽകി.
Next Story