Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഡീലി’ൽ ഉരുകിത്തിളച്ച്; മ​ണ്ഡ​ല​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് സി.​പി.​എം - ബി.​ജെ.​പി ഡീ​ൽ ആ​രോ​പ​ണം ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷം

text_fields
bookmark_border
‘ഡീലി’ൽ ഉരുകിത്തിളച്ച്; മ​ണ്ഡ​ല​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് സി.​പി.​എം - ബി.​ജെ.​പി ഡീ​ൽ ആ​രോ​പ​ണം ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷം
cancel

തിരുവനന്തപുരം: കോൺഗ്രസ് തൊടുത്തുവിട്ട ഡീൽ ആരോപണത്തിൽ ഉരുകിത്തിളച്ച് സംസ്ഥാന രാഷ്ട്രീയം. പാലക്കാട്ട് മാത്രമല്ല റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍കോട് അടക്കമുള്ള മണ്ഡലങ്ങളിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് തിങ്കളാഴ്ച രംഗത്തെത്തുകയും ഘടകകക്ഷി നേതാക്കൾ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ ആരോപണം രാഷ്ട്രീയ കൊടുങ്കാറ്റാവുകയാണ്.

കോൺഗ്രസിന്‍റെ ഡീൽ ആരോപണങ്ങൾക്ക് അതേനാണയത്തിൽ മറുപടി നൽകേണ്ടതില്ലെന്നും വികസനത്തിലൂന്നി മുന്നോട്ടുനീങ്ങാമെന്നുമായിരുന്നു തുടക്കത്തിൽ സി.പി.എം നിലപാട്. എന്നാൽ, ആരോപണങ്ങൾ കൈപൊള്ളിക്കുംവിധം കത്തിയതോടെ മൂന്നാംദിവസം ലൈൻ മാറ്റി. പഴയ കോ-ലീ-ബി സഖ്യവും നേമത്തെ ബി.ജെ.പി വിജയവും ഉയർത്തി മറുപടി പറയാൻ മുഖ്യമന്ത്രി തന്നെയാണ് രംഗത്തെത്തിയത്. ഇതോടെ കോൺഗ്രസ് മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ് അജണ്ടയിലേക്ക് സി.പി.എം വഴുതിവീണു. പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാർഥിയെ മുൻനിർത്തി വോട്ടുമറിക്കൽ ആരോപണമായിരുന്നു കഴിഞ്ഞ ദിവസം വരെയെങ്കിൽ കണക്കുകളിലേക്ക് കടന്നുള്ള കടന്നാക്രമണമായി തിങ്കളാഴ്ച.

ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഘടകകക്ഷികളെ മത്സരിപ്പിക്കുന്ന രീതി എൻ.ഡി.എ സ്വീകരിച്ചതാണ് ഡീൽ ആരോപണത്തിന് ശക്തിയേകിയത്. ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ കഴിഞ്ഞ തവണ 32,000 വോട്ടു നേടിയ കോന്നി ഇത്തവണ ബി.ഡി.ജെ.എസിന് വിട്ടുകൊടുത്തത് ഡീലിന് തെളിവായി കോൺഗ്രസ് മുന്നോട്ടുവെക്കുന്നു. ബി.ജെ.പി ഭരിക്കുന്ന നഗരസഭ ഉൾപ്പെടുന്ന തൃപ്പൂണ്ണിത്തുറ മണ്ഡലം ഘടകകക്ഷിയായ ട്വന്റി 20ക്ക് കൈമാറിയതാണ് മറ്റൊന്ന്. ശബരിമല ഉൾപ്പെടുന്ന റാന്നിയിൽ ഘടകകക്ഷിയായ ട്വന്‍റി-ട്വന്‍റിക്ക് ബി.ജെ.പി സീറ്റ് നൽകിയതിലും കോൺഗ്രസ് സംശയമുന്നയിക്കുന്നു.

ശബരിമല വിഷയമൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും സര്‍ക്കാറിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമുള്ള ട്വന്‍റി-ട്വന്‍റി സ്ഥാനാർഥിയുടെ നിലപാട് ചൂണ്ടിക്കാട്ടി കൂടിയാണ് സി.പി.എമ്മിനും ബി.ജെ.പിക്കും നേരെ കോൺഗ്രസിന്റെ ചോദ്യമുന. മാത്രമല്ല മാസ്ക്കറ്റ് ഹോട്ടലിൽ ആർ.എസ്.എസ് നേതാവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും പൂരംകലക്കലും തൃശൂർ സീറ്റിലെ ബി.ജെ.പിയുടെ വിജയവുമെല്ലാം വീണ്ടും ചർച്ചകളിലേക്ക് വലിച്ചിടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം കടുത്ത പ്രതികരണങ്ങൾക്ക് മുതിർന്ന ബി.ജെ.പി സംസ്ഥാന നേതൃത്വം തിങ്കളാഴ്ച പക്ഷേ മയപ്പെട്ടു. ചില സമുദായങ്ങളുടെ വോട്ടുനേടാനുള്ള നീക്കമാണ് വിവാദങ്ങളെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍റെ വിശദീകരണം.

ഡീൽ വ്യക്തം -ചെന്നിത്തല

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച് സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ സി.​പി.​എം സ​ഹാ​യി​ക്കാ​നും പ​ക​രം ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കാ​നും ഇ​വ​ർ ത​മ്മി​ൽ അ​വി​ശു​ദ്ധ രാ​ഷ്ട്രീ​യ ക​ച്ച​വ​ടം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. പാ​ല​ക്കാ​ടും ഏ​റ്റു​മാ​നൂ​രും ഉ​ൾ​പ്പെ​ടെ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളും ട്വ​ന്‍റി 20 പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള നീ​ക്ക​ങ്ങ​ളും യു.​ഡി.​എ​ഫി​നെ ത​ക​ർ​ക്കാ​ൻ മോ​ദി​യും അ​മി​ത് ഷാ​യും പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്നു​ണ്ടാ​ക്കി​യ ര​ഹ​സ്യ ധാ​ര​ണ​യു​ടെ ഭാ​ഗ​മാ​ണ്. -​ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഡീല്‍ പിണറായിയുടെ ക്വട്ടേഷന്‍ -കെ.സി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്നി​ല്‍ സാ​ഷ്ടാം​ഗം വീ​ണ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ബി.​ജെ.​പി​യു​ടെ ക്വ​ട്ടേ​ഷ​ന്‍ ഏ​റ്റെ​ടു​ത്ത​തി​ന്റെ ഭാ​ഗ​മാ​യാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി.​എം- ബി.​ജെ.​പി ഡീ​ല്‍ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി. ഇ​തു​വ​രെ സി.​പി.​എ​മ്മി​ന്റെ ക്യാ​പ്റ്റ​നാ​യി​രു​ന്ന പി​ണ​റാ​യി ഇ​പ്പോ​ള്‍ ബി.​ജെ.​പി​യു​ടെ ക്യാ​പ്റ്റ​നാ​ണ്. അ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പി​ണ​റാ​യി രാ​ഹു​ല്‍ ഗാ​ന്ധി​യെ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്ട് മാ​ത്ര​മ​ല്ല ഡീ​ലു​ള്ള​ത്. എ​ല്ലാം വ്യ​ക്തി​താ​ല്‍പ​ര്യ​ങ്ങ​ള്‍ക്കു വേ​ണ്ടി​യാ​ണ്-​ കെ.​സി. പ​റ​ഞ്ഞു.

ഡീൽ അറിയുന്നത് യു.ഡി.എഫിന് -ധനമന്ത്രി

ഡീ​ലി​ന്‍റെ കാ​ര്യം വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന​ത് യു.​ഡി.​എ​ഫി​നാ​ണെ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യും ധ​ന​മ​ന്ത്രി​യു​മാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ‘വോ​ട്ടും വാ​ക്കും’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡീ​ലി​നെ കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന​ത് പ്ര​തി​പ​ക്ഷ നേ​താ​വി​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സം​മു​ട്ട​ൽ വ​രു​മ്പോ​ഴാ​ണ് ഇ​ങ്ങ​നെ പ​റ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ, പ്ര​ത്യേ​കി​ച്ച് കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ ബി.​ജെ.​പി-​കോ​ൺ​ഗ്ര​സ്​ ഡീ​ൽ ക​ണ്ട​താ​ണ്. നേ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നെ പോ​ലും ഗൗ​ര​വ​ത്തി​ൽ കാ​ണാ​ത്ത​ത് ആ​രാ​ണെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു.

കോൺഗ്രസിന്‍റേത്​ ഗീബൽസിയൻ നയം -മുഖ്യമന്ത്രി

ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ബി.​ജെ.​പി​യു​മാ​യി ഡീ​ലു​ണ്ടെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ വാ​ദം പ​ഴ​യ ഗീ​ബ​ൽ​സി​യ​ൻ സി​ദ്ധാ​ന്തം പ്ര​യോ​ഗി​ക്ക​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ​കാ​ല​ത്തും രാ​ജ്യ​ത്ത്​ ബി.​ജെ.​പി​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത​ത്​ ഇ​ട​തു​പ​ക്ഷ​മാ​ണ്.​ എ​ന്നും കോ​ൺ​ഗ്ര​സ്​ ബി.​ജെ.​പി​യു​ടെ ബി ​ടീ​മാ​യി സ​ഹാ​യി​ക്കു​ന്ന സ​മീ​പ​ന​മാ​ണ്​ സ്വീ​ക​രി​ച്ച​ത്. ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നു​ള്ള നി​ല​പാ​ടാ​ണോ കോ​ൺ​ഗ്ര​സ്​ സ്വീ​ക​രി​ച്ച​തെ​ന്ന്​ പി​ണ​റാ​യി ചോ​ദി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Opposition accuses CPM-BJP of counting seats, alleging 'deal'
Next Story