Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശ തെരഞ്ഞെടുപ്പ്:...

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമുണ്ടോ?

text_fields
bookmark_border
Votet list
cancel

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബർ വരെ അവസരം എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്ന ഈ വാർത്ത വ്യാജമാണെന്ന് അറിയിച്ചിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്റ്റംബർ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമീഷൻ ഇതുവരെ എടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിനെയോ സോഷ്യല്‍ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കണമെന്നും കമീഷൻ മുന്നറിയിപ്പ് നൽകി.

വെബ്സൈറ്റ്: https://sec.kerala.gov.in/

https://www.facebook.com/keralastateelectioncommission

https://www.instagram.com/sec_kerala_official/



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voter listLocal body pollsKerala NewsLatest News
News Summary - Opportunity to add name to voter list until October; Fake news?
Next Story