Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്നത്തെ എതിരാളി ഇന്ന്...

അന്നത്തെ എതിരാളി ഇന്ന് ഒപ്പത്തിനൊപ്പം

text_fields
bookmark_border
അന്നത്തെ എതിരാളി ഇന്ന് ഒപ്പത്തിനൊപ്പം
cancel
camera_alt

തു​വ്വൂ​രി​ൽ വണ്ടൂർ മണ്ഡലം യു.ഡി.എഫ്​ സ്​ഥാനാർഥി എ.പി. അ​നി​ൽ​കു​മാ​റും നി​ഷാ​ന്ത് എ​ന്ന ക​ണ്ണ​നും വോ​ട്ടു തേ​ടു​ന്നു

തു​വ്വൂ​ർ: ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ്​ ഗോ​ദ​യി​ലെ മു​ഖ്യ എ​തി​രാ​ളി​ക​ൾ ഇ​ത്ത​വ​ണ സ​ഹ​ചാ​രി​ക​ൾ. 2016 തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​പി. അ​നി​ൽ​കു​മാ​റും ഇ​ട​ത് സ്ഥാ​നാ​ർ​ഥി നി​ഷാ​ന്ത് എ​ന്ന ക​ണ്ണ​നു​മാ​ണ് ഇ​പ്രാ​വ​ശ്യം ഒ​ന്നി​ച്ചു വോ​ട്ടു​തേ​ടി​യി​റ​ങ്ങു​ന്ന​ത്. 2016ൽ ​വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​നി​ൽ​കു​മാ​റി​നെ​തി​രെ സി.​പി.​എം മ​ത്സ​രി​പ്പി​ച്ച​ത് തു​വ്വൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യി​രു​ന്ന നി​ഷാ​ന്തി​നെ​യാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ എ​ന്ന നി​ല​യി​ൽ ക​ടു​ത്ത മ​ത്സ​രം ന​ട​ന്ന​തോ​ടെ അ​നി​ൽ​കു​മാ​റി​ന് ഭൂ​രി​പ​ക്ഷ​ത്തി​ൽ 5000ത്തി​ലേ​റെ വോ​ട്ടു​ക​ൾ കു​റ​ഞ്ഞു. പി​ന്നീ​ട് സി.​പി.​എ​മ്മു​മാ​യി ഇ​ട​ഞ്ഞ നി​ഷാ​ന്ത് ക​ഴി​ഞ്ഞ വ​ർ​ഷം പാ​ർ​ട്ടി അം​ഗ​ത്വം രാ​ജി​വെ​ച്ച് മു​സ്​​ലിം ലീ​ഗി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി അ​ക്ക​ര​പ്പു​റം വാ​ർ​ഡി​ൽ​നി​ന്ന് വി​ജ​യി​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച വോ​ട്ടു​തേ​ടി തു​വ്വൂ​രി​ലി​റ​ങ്ങി​യ അ​നി​ൽ​കു​മാ​റി​നോ​ടൊ​പ്പം വ​ഴി​കാ​ട്ടി​യാ​യി നി​ഷാ​ന്തി​നെ ക​ണ്ട​ത് വോ​ട്ട​ർ​മാ​ർ​ക്ക് ത​ന്നെ കൗ​തു​ക​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ap anilkumarassembly election 2021
News Summary - opponent of 2016 is now with anilkumar
Next Story