ഒപ്പനവേദിയിൽ പരാതികളുടെ താളം
text_fieldsആസ്വാദകർ ഏറെയുള്ള ഒപ്പനയെ പ്രധാനവേദിക്ക് പുറത്താക്കിയതിൽ വ്യാപക പ്രതിഷേധം. കേരള സ്കൂൾ കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളിൽ ഒന്നായ ഒപ്പനയുടെ വേദിയെ ചൊല്ലിയാണ് വിവിധ മേഖലകളിൽനിന്ന് ആക്ഷേപം ഉയർന്നത്. വേദിയുടെ പോരായ്മ മത്സരത്തെ ബാധിച്ചതായി മത്സരാർഥികളും പരിശീലകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച രാത്രിയിൽതന്നെ ഹോളിഫാമിലിയിലെ ഒപ്പനവേദിയെ സംബന്ധിച്ച പോരായ്മകൾ സംഘാടകരെ പരിശീലകർ അറിയിച്ചിരുന്നു. എന്നാൽ, ഇത് ഗൗരവത്തിലെടുത്തില്ല. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ധിറുതിയിൽ സ്റ്റേജ് ഒരുക്കിയത്. സ്ഥലപരിമിതിയെ തുടർന്ന് വേദിയുടെ മധ്യത്തിലുണ്ടായിരുന്ന കേലാത്സവ ബാനർ മാറ്റി സ്ഥാപിക്കുകയായിരുന്നു ആദ്യം. ഇൗ പ്രശ്നം പരിഹരിച്ചപ്പോഴാണ് വേദിയിൽ മാറ്റ് വിരിക്കുന്നത് സംബന്ധിച്ച പ്രശ്നം തുടങ്ങുന്നത്. നിശ്ചയിച്ച സമയത്തെക്കാൾ ഒരുമണിക്കൂർ വൈകി 11നാണ് മാറ്റ് വിരിച്ചത്. എന്നാൽ, വീതി കുറഞ്ഞ മാറ്റ് കുട്ടികളുെട പ്രകടനത്തെ ബാധിക്കുമെന്ന അഭിപ്രായം ഉയർന്നതോടെ ഇത് മാറ്റി. ഒടുവിൽ മത്സരം തുടങ്ങുേമ്പാൾ സമയം 11.40. കാണികൾക്ക് ഇരിക്കുന്നതിനുള്ള കസേരകളും കുറവായിരുന്നു. വേദിയിെല മിനുസ്സം കാരണം മത്സരത്തിനിടെ ചില വിദ്യാർഥികൾക്ക് കാൽ തെന്നിയതും പ്രതിഷേധം വർധിപ്പിച്ചു. ഇതേ വേദിയിൽതന്നെയാണ് മറ്റൊരു ഗ്ലാമർ ഇനമായ മാർഗംകളിയും നടക്കുന്നത്.
ഏറ്റവും കൂടുതൽപേർ ആസ്വദിക്കാനെത്തുന്ന ഒപ്പനയെ പ്രധാനവേദിക്ക് പുറത്താക്കിയത് പ്രതിഷേധാർഹമാണെന്ന് പരിശീലകരായ മജീദ് ഇടപ്പള്ളിയും നാസർ പറശ്ശിനിക്കടവും പറഞ്ഞു. പ്രതീക്ഷിച്ച രീതിയിലുള്ള വേദിയല്ല ഇവിെട ഒരുക്കിയിരിക്കുന്നതെന്നാണ് കോഴിക്കോട് നിന്നെത്തിയ മത്സരാർഥികളായ ഫഹദ റഹീന, ഫാത്തിമ സഹല എന്നിവരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
