Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പള്ളി...

മുല്ലപ്പള്ളി സ്ഥാനാർഥിയാകേണ്ട എന്ന അഭിപ്രായം വ്യക്തിപരം -​ലീഗ് ജില്ല സെക്രട്ടറി

text_fields
bookmark_border
മുല്ലപ്പള്ളി സ്ഥാനാർഥിയാകേണ്ട എന്ന  അഭിപ്രായം വ്യക്തിപരം -​ലീഗ് ജില്ല സെക്രട്ടറി
cancel

മേപ്പാടി: കൽപറ്റ മണ്ഡലത്തിൽ മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ആവശ്യമില്ല എന്ന നിലയിൽ താൻ പ്രകടിപ്പിച്ച അഭിപ്രായം പൊതുവികാരപ്രകടനമെന്ന നിലയിലാണെന്ന് മുസ്​ലിംലീഗ് ജില്ല സെക്രട്ടറി യഹ്​യഖാൻ തലയ്ക്കൽ. കൽപറ്റ മണ്ഡലം ലീഗിന് അവകാശപ്പെട്ടത് എന്ന അഭിപ്രായവും ലീഗണികളുടെ പൊതുവികാരമാണ്.

മുല്ലപ്പള്ളി സ്ഥാനാർഥിയായി വന്നാൽ അംഗീകരിക്കില്ല എന്നു പറഞ്ഞിട്ടില്ല. പാർട്ടിയിൽ ഉയർന്നു വന്ന അഭിപ്രായമാണ്​ പറഞ്ഞത്​. പുറമെനിന്നുള്ള ഒരാൾ സ്ഥാനാർഥിയാകുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ചു എന്നു മാത്രം. ലീഗി​‍െൻറ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കേണ്ട ആൾ താനല്ലെന്നും യഹ്​യഖാൻ 'മാധ്യമ'ത്തോട് പ്രതികരിച്ചു. സീറ്റ് കോൺഗ്രസിനാണെങ്കിൽ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടതും കോൺഗ്രസാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappallymuslim Leaguyahya khan
News Summary - opinion about Mullappally is personal - muslim League District Secretary yahya khan
Next Story