Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനർഹ മുൻഗണന കാർഡുകൾ കണ്ടെത്താൻ 'ഓപറേഷൻ യെല്ലോ' പദ്ധതി

text_fields
bookmark_border
അനർഹമായി കാർഡുകൾ കൈവശം വെച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ 1967, 9188527301 നമ്പറുകളിൽ അറിയിക്കാം
ration card
cancel

തിരുവനന്തപുരം: അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്താൻ 'ഓപറേഷൻ യെല്ലോ' പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിന്‍റെ ഭാഗമായി പൊതുവിതരണ വകുപ്പിന്‍റെ 24 x 7 പ്രവർത്തിക്കുന്ന നമ്പറുകളിൽ (മൊബൈൽ - 9188527301, ടോൾഫ്രീ -1967) അനർഹമായി കാർഡുകൾ കൈവശം വെച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

റേഷൻകാർഡുകൾ സ്വമേധയാ തിരികെ ഏൽപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടും മുൻഗണന വിഭാഗത്തിൽ ഇനിയും നിരവധി അനർഹരായ കാർഡുടമകൾ ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Operation Yellow' scheme to find ineligible priority cards
Next Story