ഓപറേഷൻ തൂഫാൻ സ്വാഗതാർഹം, കുടുംബങ്ങളിൽ ആശ്വാസം -വിസ്‌ഡം യൂത്ത്
text_fieldsവിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച സുകൂൻ ഫാമിലി വർക്ക്ഷോപ്പ് വിസ്‌ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് ടി. കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പൊതുജനങ്ങൾക്കിടയിൽ കടുത്ത വെല്ലുവിളിയുയർത്തുന്ന സിന്തറ്റിക് ലഹരി വ്യാപനത്തെ നിർമ്മാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപറേഷൻ തൂഫാൻ’ ഏറെ സ്വാഗതാർഹമാണെന്നും പദ്ധതി കുടുംബങ്ങൾക്ക് ആശ്വാസമാകുന്നുണ്ടെന്നും വിസ്‌ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച ‘സുകൂൻ’ ഫാമിലി വർക്ക്‌ഷോപ്പ് അഭിപ്രായപ്പെട്ടു.
ലഹരി വ്യാപനം തടയാൻ എൻഫോഴ്സ്മെന്റ് ശക്തമാക്കാൻ സർക്കാർ തയ്യാറാകുമ്പോൾ സമാന്തരമായി ബോധവത്കരണം ശക്തിപ്പെടുത്താൻ മത സാമൂഹ്യ സാംസ്കാരിക സംഘടനകൾ മുന്നോട്ട് വരണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് ടി. കെ. നിഷാദ് സലഫി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ വി. പി. ബഷീർ അധ്യക്ഷത വഹിച്ചു.
കെ. താജുദ്ധീൻ സ്വലാഹി, ഡോ. ഫസ്‌ലുറഹ്മാൻ, വിസ്ഡം വിമൺ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സി. റസീല, നൗഫൽ പാലക്കാട് , അമീർ അത്തോളി, ജംഷീർ സ്വലാഹി, പി എച് മൻസൂർ, സി അബ്ദുറഹ്‌മാൻ, അവാം സുറൂർ, ഡോ. ഷഹബാസ് കെ അബ്ബാസ്, ഷബീബ് സ്വലാഹി, യൂ. മുഹമ്മദ് മദനി, സഫീർ അൽഹികമി, ഷംജാസ് കെ അബ്ബാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

