Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപ്പറേഷൻ തുഫാൻ ശക്തമായി മുന്നോട്ടു പോകണം - ലഹരി നിർമ്മാർജന സമിതി

text_fields
bookmark_border
ഓപ്പറേഷൻ തുഫാൻ ശക്തമായി മുന്നോട്ടു പോകണം - ലഹരി നിർമ്മാർജന സമിതി
cancel

ആലുവ: വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ ശൃംഖലകൾ വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ നിയമനടപടികൾ ഊർജ്ജിതമാക്കണമെന്ന് ലഹരി നിർമാർജന സമിതി സംസ്ഥാന ട്രഷറർ എം.കെ.എ. ലത്തീഫ് ആവശ്യപ്പെട്ടു. മയക്കുമരുന്ന് മാഫിയക്കെതിരെ സംസ്ഥാന സർക്കർ പ്രഖ്യാപിച്ചിട്ടുള്ള ഓപ്പറേഷൻ തൂഫാൻ ദി നർക്കോട്ട് ഹണ്ട് എന്ന പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരി നിർമ്മാർജ്ജന സമിതി ജില്ല കമ്മിറ്റി ആലുവ ഗാന്ധി സ്ക്വയറിൽ നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി വ്യാപനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന വൻകിട സംഘങ്ങളെയും അവരുടെ സാമ്പത്തിക ശൃംഖലകളെയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. വിദ്യാലയങ്ങളും കോളജുകളും പൊതു സ്ഥലങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകൾ അവസാനിപ്പിക്കുന്നതിന് പൊലീസ്, എക്സൈസ്, നാട്ടുകാർ, സന്നദ്ധ സംഘടനകൾ എന്നിവ ചേർന്ന് ഏകോപിക്കുന്ന പ്രവർത്തനം ശക്തമാക്കണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻ്റ് കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു.

ജില്ല ജനറൽ സെക്രട്ടറി നാസർ മുട്ടത്തിൽ സ്വാഗതവും സെക്രട്ടറി വി.എസ്. ബോബൻ നന്ദിയും രേഖപ്പെടുത്തി. ഷുക്കൂർ ചെമ്പറക്കി, നവാസ് മുല്ലേത്ത്‌, റജീന അസീസ്, പരീത് വലിയപറമ്പിൽ, കെ.എം. അബ്ദുൽ ഖാദർ, സി.കെ. കമറുദ്ധീൻ, പി.ബി. കമാലുദ്ദീൻ, സെയ്തുകുഞ്ഞ് പുറയാർ, എം.എ. സൈദ് മുഹമ്മദ്, ഹമീദ് ചന്ദ്രത്തിൽ, അസ്മ നൂറുദ്ദീൻ, ഹസൈനാർ മൗലവി, സി.എസ്. സിദ്ദീഖ്, ഷാജഹാൻ കാഞ്ഞൂർ, റഷീദ് മേക്കാലടി, അഹമ്മദ് കബീർ ഏലൂക്കര, മുഹമ്മദാലി തോട്ടത്തിൽ, സലിം എടയപ്പുറം, ഷുക്കൂർ കരിപ്പായി, ഹനീഫ കുട്ടോത്ത്‌, കുഞ്ഞു മുഹമ്മദ്‌ മുട്ടം, ഷമീർ ചേലക്കുളം, അലി വെള്ളഞ്ഞി, മുസ്തഫ വെളിയത്ത്‌നാട്, ബാബു ചാലയിൽ എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Toofan must move forward strongly - Anti-Narcotics Committee
Next Story